ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും നീളമുളള ഹൈവേയില്‍ വൈ ഫൈ സംവിധാനം വരുന്നു. ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയിലാണ് ഉടനീളം വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 302 കിലോമീറ്ററോളം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഇതിനായി സ്ഥാപിക്കാന്‍ നടപടി തുടങ്ങി.
ഇത് യാത്രക്കാരുടെ സുരക്ഷ ഒറപ്പ് വരുത്തുന്നതിന് വേണ്ടി എക്‌സ്പ്രസ് ഹൈവേയില്‍ ലോകോത്തര ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും സഹായകമാകും.
ഇതിനോടൊപ്പം എക്‌സ്പ്രസ് ഹൈവേകളില്‍ ഭക്ഷണശാലകളും പെട്രോള്‍ പമ്പുകളും സ്ഥാപിക്കുന്നതിനുളള നടപടികളും തുടങ്ങിയിട്ടുണ്ട്.
Post Your Comments