KeralaLatest NewsNews

ഏപ്രിൽ ഒന്നിന് മന്ത്രിയായി ജനങ്ങളെ വിഡ്ഢികളാക്കിയ തോമസ് ചാണ്ടിയുടെ രാജി ഉറപ്പായി

തിരുവനന്തപുരം: ഗാതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജി വെക്കണമെന്ന് എൻ സി പി യോഗത്തിൽ ധാരണ. രാജി പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് മന്ത്രിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.ശതകോടീശ്വര മന്ത്രിക്ക് നാണം കെട്ട മടക്കം. രണ്ട് വര്‍ഷം കഴിഞ്ഞ് രാജിക്കാര്യം ആലോചിക്കാമെന്ന് വീരവാദം മുഴക്കിയ തോമസ് ചാണ്ടിയുടെ മന്ത്രികസേരയാണ് ഇപ്പോൾ തെറിക്കുന്നത്.

എന്‍സിപി കേന്ദ്രനേതൃത്വവും ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിരുന്നു.
തന്റെ നിരപരാധിത്വം തെളിഞ്ഞതിനു ശേഷം മന്ത്രിസഭയിലേക്ക് തിരിച്ചു വരാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതിന് ശേഷം ചാണ്ടി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button