തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം കേന്ദ്രനേതൃത്വത്തിന് വിട്ടതായി എന്‍.സി.പി സംസ്ഥാന നേതൃത്വം അറിയിച്ചെങ്കിലും നിര്‍ണായക തീരുമാനം ഇന്നുണ്ടാവുമെന്നാണ് സൂചന. മുഖ്യമന്ത്രിയും ഗതാഗതമന്ത്രി തോമസ് ചാണ്ടിയും തമ്മിലുള്ള കൂടിക്കാഴ്ച തലസ്ഥാനത്ത് അവസാനിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. തോമസ് ചാണ്ടിയുടെ രാജി ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.
ഭൂവിവാദത്തില്‍ ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം അതിരൂക്ഷ വിമര്‍ശങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ കൂടിക്കാഴ്ച കഴിഞ്ഞു പുറത്തുപോയ തോമസ് ചാണ്ടി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
Post Your Comments