Latest NewsKeralaNews

എല്‍ ഡി എഫില്‍ ഭിന്നത

തിരുവനന്തപുരം: മന്ത്രിസഭായോഗം തുടങ്ങി. സി പി ഐ മന്ത്രിമാര്‍ വിട്ടു നില്‍ക്കുന്നു എന്നതാണ് ശ്രദ്ധേയമായ വിഷയം. മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​യു​ടെ രാ​ജി​ക്കാ​ര്യം നീണ്ടുപോകുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. കോടതി വിധിയുടെ പകർപ് ലഭിച്ച ശേഷം മാത്രമേ രാജിക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കൂ എന്ന് തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. തോമസ് ചാണ്ടി മന്തിസഭായോഗത്തില്‍ പങ്കെടുക്കുകയാണ്.

രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. തോമസ് ചാണ്ടിയുടെ രാജി ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.
ഭൂമി കയ്യേറ്റ വിവാദത്തില്‍ ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം അതിരൂക്ഷ വിമര്‍ശങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും ചര്‍ച്ചയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button