
ജിദ്ദ: യോഗയെ ഔദ്യോഗിക തലത്തില്‍ അംഗീകരിച്ചുകൊണ്ട് സൗദി അറേബ്യ. നൗഫ് ബിന്ദ് മുഹമ്മദ് അല്‍ മര്‍വായി എന്ന മുപ്പത്തേഴുകാരിയുടെ പോരാട്ടമാണ് സൗദി ഭരണകൂടത്തെ ഇപ്പോഴത്തെ തീരുമാനത്തിലേക്ക് എത്തിച്ചത്. ഈ ആഴ്ച സൗദിയിലെ വ്യവസായ-വാണിജ്യ മന്ത്രാലയമാണ് യോഗയെ അംഗീകരിച്ചുകൊണ്ട് യോഗ പഠിപ്പിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കാനും തീരുമാനമായത്.
അറബ് യോഗ ഫൗണ്ടേഷന്റെ സ്ഥാപകയായ മര്‍വായ് സൗദിയിലെ ആദ്യ വനിതാ യോഗാ പരിശീലകയാണ്. യോഗയും മതവും പരസ്പരം കലഹിക്കേണ്ടതല്ലെന്ന് അവര്‍ പറയുന്നു. വിളര്‍ച്ച, അലര്‍ജി തുടങ്ങി ചെറുപ്പത്തില്‍ അലട്ടിയിരുന്ന നിരവധി രോഗങ്ങളാണ് മര്‍വായിയെ യോഗയിലേക്കും ആയുര്‍വേദത്തിലേക്കും എത്തിച്ചത്.
യോഗ അര്‍ത്ഥമാക്കുന്നത് കൂടിച്ചേരല്‍ ആണ്. ഒരു മനുഷ്യനുള്ളില്‍ തന്നെ മനസും ശരീരവും, വികാരങ്ങളും എല്ലാമായുള്ള കൂടിച്ചേരല്‍. ആ കൂടിച്ചേരല്‍ സൗദിയുടെ തീരത്തേയ്ക്കും എത്തിയെന്നും നൗഫ് പറയുന്നു. എന്നാൽ സൗദിയില്‍ യോഗ പഠിപ്പിക്കുക എളുപ്പമായിരുന്നില്ല. എതിര്‍പ്പുകള്‍ അവഹേളനങ്ങളായി മാറിയപ്പോഴും പിന്‍വാങ്ങാതെ അവര്‍ പൊരുതി. തന്റെ പോരാട്ടം അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് മര്‍വായ് ഇപ്പോള്‍.
Post Your Comments