റിയാദ്: യോഗ അഭ്യസിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഇന്ത്യയിലെ മുസ്ലീംങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുമ്പോള്‍ യോഗയെ ഇരുകൈയും നീട്ടി സ്വീകരിച്ച് സൗദി അറേബ്യ. യോഗയെ കായിക ഇനമായി അംഗീകരിച്ചാണ് സൗദി അറേബ്യ മാതൃക കാണിച്ചിരിക്കുന്നത്. നൗഫ് മര്‍വായ് എന്ന 37കാരിയുടെ ശ്രമഫലമായാണ് സൗദി അറേബ്യയില്‍ യോഗ കായിക ഇനമായി അംഗീകരിക്കപ്പെട്ടത്.
നവംബര്‍ 14 ചൊവ്വാഴ്ചയാണ് സൗദി സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. എന്നാല്‍ യോഗ അഭ്യസിക്കുന്നതിനും പഠിപ്പിക്കുന്നതിനും മുന്നോടിയായി ബന്ധപ്പെട്ട മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങണം. നൗഫ് മര്‍വായ് എന്ന സൗദി വനിതയുടെ നിരന്തര ശ്രമങ്ങളെ തുടര്‍ന്നാണ് യോഗയെ കായിക ഇനമായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ റാഞ്ചിയില്‍ യോഗ പഠിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുസ്ലീം സ്ത്രീയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവമുണ്ടായി രണ്ടു ദിവസത്തിന് ശേഷമാണ് ലോകത്തിലെ പ്രമുഖ ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യ യോഗയെ കായിക ഇനമായി അംഗീകരിച്ചിരിക്കുന്നത്.
Post Your Comments