ആപ്പിളിന്റെ ഐ ഫോണ്‍ വാങ്ങിയ മലയാളിക്ക് പണി കിട്ടി. ചതി പറ്റിയത് മലയാളിയായ മനു എന്ന യുവാവിനാണ്. ബിസിനസ് ആവശ്യത്തിനായി ബാംഗ്ലരില്‍ പോയ മനു നാട്ടിലേയ്ക്കു വരന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. ആ സമയം, ഒരാള്‍ സമീപമെത്തുകയും ശേഷം ആപ്പിളിന്റെ ഐ ഫോണ്‍ കാണിക്കുകയും ചെയ്തു. ഇതിന് ശേഷം ഇത് 70,000 രൂപയുടെ ഫോണ്‍ ആണെന്നും എന്നാല്‍ ചില സാമ്പത്തിക ബാധ്യതകള്‍ ഉള്ളതിനാല്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നും പറഞ്ഞു.
ഇയാള്‍ വാങ്ങിയകടയുടെ ബില്ല് ഉള്‍പ്പെടെയാണ് മനുവിനെ കാണിച്ചത്. കുറെ അധികം തവണ വേണ്ട എന്നു പറഞ്ഞിട്ടും അയാള്‍ തന്റെ കഷ്ടപ്പാടുകള്‍ വിവരിച്ചുകൊണ്ടിയിരുന്നു. മാത്രമല്ല വില്‍ക്കാന്‍ വന്നയാളുടെ പേരും തിരിച്ചറിയല്‍ രേഖകളും ബില്ലിലെ പേരും എല്ലാം ഒന്നു തന്നെ. കഷ്ടപ്പാടുകള്‍ പറയുന്നത് തുടര്‍ന്നതോടെ മനു ഫോണ്‍ 20,000 രൂപയ്ക്കു വാങ്ങി. വീട്ടില്‍ എത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് തന്റെ കയ്യില്‍ കിട്ടിയത് ഐ ഫോണിന്‍െളറ വ്യാജനാണെന്ന് മനു തിരിച്ചറിഞ്ഞത്.
ഡ്യൂപ്ലിക്കേറ്റ് പാര്‍ട്ടുസുകള്‍ യഥാര്‍ത്ഥ ഐ ഫോണിന്റെ കവറില്‍ ഘടിപ്പിച്ചായിരുന്നു വില്‍പ്പന. തനിക്കുണ്ടായ അനുഭവം ഫേസ്ബുക്ക് ലൈവിലൂടെയാണു യുവാവ് വിവരിക്കുന്നത്.
Post Your Comments