ദുബായ്•നാല് ദശാബ്ദങ്ങളായി ഷാര്‍ജയില്‍ കഴിയുന്ന പ്രവാസി മാതാവിന്റെ സ്വപ്‌നങ്ങള്‍ സഫലമായിരിക്കുന്നു. ദുബായ് മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ 1 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 6.5 കോടി ഇന്ത്യന്‍ രൂപ) രൂപയാണ് പലസ്തീനിയന്‍ സ്വദേശിയായ 58 കാരിയെ തേടിയെത്തിയത്.
ഫതേന്‍ മൊഹമ്മദ് അല്‍ ബിതം, ദുബായ് ഡ്യുട്ടി ഫ്രീ മില്യണയര്‍ പ്രമോഷന്‍ നറുക്കെടുപ്പില്‍ വിജയിക്കുന്ന ആദ്യത്തെ പലസ്തീനിയന്‍ പൗരയാണ്. ദുബായ് എയര്‍ഷോയുടെ വേദിയില്‍ വച്ചാണ് പുതിയ ജാക്ക്പോട്ട് വിജയിയെ പ്രഖ്യാപിച്ചത്.
മൂന്ന് കുട്ടികളുടെ മാതാവായ ഇവര്‍ അജ്മാനിലെ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുകയാണ്. കഴിഞ്ഞ 7 വര്‍ഷമായി സ്ഥിരമായി റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ഇവരെത്തേടി ആദ്യമായ്നു ഭാഗ്യമെത്തുന്നത്.
സമ്മാനത്തുക അമേരിക്കയില്‍ ഒരു വീട് വാങ്ങാനും അവിടെ പഠിക്കുന്ന മക്കളുടെ പഠനത്തിന് വേണ്ടി വിനിയോഗിക്കണമെന്നുമാണ് ഈ അമ്മയുടെ ആഗ്രഹം.
സര്‍പ്രൈസ് നറുക്കെടുപ്പില്‍ രണ്ട് പ്രവാസികള്‍ക്ക് ആഡംബര കാറുകള്‍ സമ്മാനമായി ലഭിച്ചു.
പാക്കിസ്ഥാന്‍ സ്വദേശിയായ മൊഹമ്മദ് ഇക്ബാല്‍ പാഷ (37) ക്ക് ഒരു പോര്‍ഷെ പാനമേര 4 സമാനമായി ലഭിച്ചു. ഇന്ത്യക്കരിയായ 53 കാരി ലീന മസ്കരന്‍ഹാസിന് ഒരു ബി.എം.ഡബ്ല്യൂ ആര്‍ 1200 ജി.എസ് റാലി സ്പെഷ്യല്‍ എഡിഷന്‍ കാറും സമ്മാനം ലഭിച്ചു.
Post Your Comments