Latest NewsIndiaNewsUncategorized

അന്തരീക്ഷ മലിനീകരണം നേരിടുമ്പോഴും ഡൽഹിയിൽ ചെലവഴിക്കാതെ കോടികളുടെ ഫണ്ട്

ന്യൂഡല്‍ഹി: കടുത്ത അന്തരീക്ഷ മലിനീകരണം നേരിടുമ്പോഴും മലിനീകരണം നേരിടുന്നതിനുവേണ്ടി പരിച്ചെടുത്ത 1500 കോടിയുടെ ഗ്രീന്‍ഫണ്ട് ഡല്‍ഹി അധികൃതര്‍ ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. കെജ്‌രീവാൾ സർക്കാർ ചെലവാക്കിയത് 93 ലക്ഷം മാത്രമാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്തായിരിക്കുകയാണ്. വായു മലിനീകരണം തടയാനുള്ള നീക്കത്തിന്റെ ഭാഗമായി 2007 ഡിസംബറില്‍ ഷീല ദീക്ഷിത് സര്‍ക്കാരാണ് ഡീസല്‍ സെസ് ഏര്‍പ്പെടുത്തിയത്. ഇതിനു പുറമെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2000 സി.സിയ്ക്കുമേല്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ വിറ്റഴിക്കുന്ന രാജ്യതലസ്ഥാനത്തെ ഡീലര്‍മാരില്‍നിന്ന് 62 കോടിരൂപ സെസ് പിരിച്ചെടുത്തിട്ടുണ്ട്.

സുപ്രീം കോടതി വിധിയെത്തുടർന്ന് ഡൽഹിയിൽ പ്രവേശിക്കുന്ന ഓരോ ഹെവി വാഹനങ്ങളിൽ നിന്നും സെസ് പിരിക്കുന്നുണ്ട്. ഇത്തരത്തിൽ പിരിഞ്ഞു കിട്ടിയ തുകയുടെ 0.12 ശതമാനം മാത്രമാണ് സർക്കാർ ചെലവഴിച്ചിരിക്കുന്നത്. അതാകട്ടെ ട്രക്കുകളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിറ്റി ഡിവൈസ് ഘടിപ്പിക്കുന്നതിന് സൗത്ത് ഡൽഹി മുൻസിപ്പാലിറ്റിക്ക് കൈമാറിയതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button