തിരുവനന്തപുരം: ഭൂമി കൈയേറ്റ വിവാദത്തില്‍ പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി രാജി ആവശ്യപ്പെട്ടു. എത്രയും വേഗം രാജികത്ത് നല്‍കാനാണ് ആവശ്യം. ഇതോടെ ഉടന്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട നിലയിലേക്ക് തോമസ് ചാണ്ടി എത്തി.
തോമസ് ചാണ്ടി രാജിവച്ചാലും എന്‍സിപിക്ക് പകരം മന്ത്രി സ്ഥാനം നല്‍കാനും ഇടയില്ല. എകെ ശശീന്ദ്രനെതിരായ ഹണി ട്രാപ്പ് കേസ് കോടതിയില്‍ ഒത്തുതീര്‍പ്പിലെത്തിയാലും മന്ത്രിസ്ഥാനം തിരിച്ചു നല്‍കില്ല. ഹണിട്രാപ്പില്‍ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.
അതിനാല്‍ തോമസ് ചാണ്ടി രാജിവച്ചാലും എന്‍സിപിക്ക് ഉടനെ മന്ത്രിസ്ഥാനം കിട്ടില്ല. സര്‍ക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടര്‍ നല്‍കിയ ഹര്‍ജിയെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് ഹൈക്കോടതി ചോദിച്ചത്. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണ്. ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി സൂചിപ്പിച്ചു.
മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടിക്കെതിരെ എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഒരു മന്ത്രി എന്ന നിലയിലാണ് ചാണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയതെന്ന് ചാണ്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിവേക് തന്‍ഖ പറഞ്ഞു. മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയെന്ന ഹൈക്കോടതിയുടെ വിമര്‍ശനം മന്ത്രിക്ക് ഇരുട്ടടിയായി.
Post Your Comments