Latest NewsKeralaNews

പ്രതിഫലം പറ്റി കാശ്മീരില്‍ പട്ടാളത്തെ കല്ലെറിഞ്ഞിരുന്നുവെന്ന് യുവാവ് കുമരകത്ത്

കുമരകം: പ്രതിഫലം പറ്റി കാശ്മീരില്‍ പട്ടാളത്തെ കല്ലെറിഞ്ഞിരുന്നുവെന്ന് യുവാവ് കുമരകത്ത്. ഇയാളുടെ അവകാശവാദമടങ്ങിയ വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. കശ്മീരില്‍ പ്രതിഫലംപറ്റി പട്ടാളത്തെ കല്ലെറിഞ്ഞിട്ടുണ്ട്. തന്റെ സുഹൃത്തുക്കളിലൊരാള്‍ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചു. തന്റെ കൈയ്ക്കും വെടിയേറ്റിട്ടുണ്ടെന്നു പറഞ്ഞു യുവാവ് കൈ ഡ്രൈവര്‍മാരെ കാണിക്കുന്നുമുണ്ട്.

സംഭാഷണം ഡ്രൈവര്‍മാരില്‍ ആരോ മൊബൈലില്‍ പകര്‍ത്തുകയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. കുമരകത്ത് അടുത്തിടെ ആരംഭിച്ച കശ്മീരി കടകളിലൊന്നിലെ ജീവനക്കാരനാണ് ഇയാള്‍. കഴിഞ്ഞ ദിവസം കവണാറ്റിന്‍കരയിലെ ടാക്സി സ്റ്റാന്‍ഡിലെത്തിയ യുവാവ് ടാക്സി ഡ്രൈവര്‍മാരോടാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button