![](/wp-content/uploads/2017/11/THOMAS-CHANDY.jpg)
കൊച്ചി: ഗതാഗതമന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കില്ല. ഹര്‍ജി പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. കോടതി നടപടികള്‍ വീണ്ടും തുടങ്ങി. അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹൈക്കോടതിയില്‍ നിന്നും എതിര്‍ വിധിയുണ്ടായാല്‍ സുപ്രീംകോടതിയെ സമീപിക്കാനും തോമസ് ചാണ്ടിക്ക് പദ്ധതിയുണ്ട്.
അതേസമയം തന്‍റെ ഭാഗം കേൾക്കാതെയാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചതെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നുമുള്ള പുതിയ വാദം ഉച്ചയ്ക്ക് ശേഷം ചാണ്ടി ഉന്നയിച്ചു. മന്ത്രിയുടെ ഹർജി അനുവദിക്കാൻ കഴിയില്ലെന്നും വേണമെങ്കിൽ ഹർജി അദ്ദേഹത്തിന് പിൻവലിക്കാമെന്നും കോടതി അറിയിക്കുകയായിരുന്നു.
Post Your Comments