Latest NewsNewsInternational

ചൈനയ്ക്ക് പണി കൊടുക്കാന്‍ പുതിയ നീക്കവുമായി ഇന്ത്യ : ഇനി ചൈനയ്ക്ക് ഇന്ത്യയെ ഭയക്കേണ്ടി വരും

 

മനില:ഇന്തോ-പസഫിക്ക് പ്രദേശത്തെ ചൈനയുടെ മേധാവിത്വം അവസാനിപ്പിക്കാന്‍ പുതിയ തീരുമാനവുമായി ഇന്ത്യ രംഗത്തെത്തി.ഇതിനായി ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് സുപ്രധാന ചതുര്‍രാഷ്ട്ര സഖ്യത്തിന് ഔദ്യോഗിക തുടക്കം കുറിച്ചു.

മേഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായാണ് ഈ നാല് രാജ്യങ്ങളും ഒരുമിക്കുന്നത്.ഇതിനായി ആസിയാന്‍ ഉച്ചകോടിയ്ക്കിടെ ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ മനിലയില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ചതുര്‍രാഷ്ട്ര കൂട്ടായ്മയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈസ്റ്റ് ഏഷ്യ ജോയിന്റ് സെക്രട്ടറി പ്രണയ് വര്‍മ, ജോയിന്റ് സെക്രട്ടറി വിനയ് കുമാര്‍ എന്നിവരാണ് പങ്കെടുത്തത്. യു.എസ് പ്രതിനിധിയായി എത്തിയത് ആലിസ് വെല്‍സായിരുന്നു.

യു.എസ്-ഇന്ത്യ-ജപ്പാന്‍ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസത്തില്‍ ഓസ്‌ട്രേലിയയും ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സഖ്യത്തില്‍ തങ്ങളോടൊപ്പം ഓസ്‌ട്രേലിയ അണിചേരണമെന്ന് യു.എസും ആവശ്യപ്പെട്ടിരുന്നു ഇതോടെയാണ് ഓസ്‌ട്രേലിയയും ചേര്‍ന്ന് അതി ശക്തമായ ചതുര്‍രാഷ്ട്ര കൂട്ടായ്മ രൂപീകരിച്ചത്.

ദക്ഷിണ ചൈനാക്കടലില്‍ ചൈനയുടെ സൈനിക ഇടപെടല്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍, സഖ്യത്തിന്റെ ഓരോ നീക്കവും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. സ്വതന്ത്രവും തുറന്നതും സമൃദ്ധിയുള്ളതും ഏവരേയും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ-പസഫിക്ക് പ്രദേശമാണ് ലക്ഷ്യമെന്ന് ചര്‍ച്ചയ്ക്ക് ശേഷം പ്രതിനിധികള്‍ പറഞ്ഞു.

സഖ്യത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയം, ചതുര്‍രാഷ്ട്ര കൂട്ടായ്മ ചൈനയെ ലക്ഷ്യമിട്ടുള്ളതല്ലെന്നു പ്രത്യാശിക്കുന്നതായി പറഞ്ഞു.

shortlink

Post Your Comments


Back to top button