അബുദാബി : ജക്കാർത്തയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് എയർവെയ്സിന്‍റെ വിമാനം അബുദാബി എയർപോർട്ടിൽ അടിയന്തിരമായി ഇറക്കി.
ജക്കാർത്തയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തുന്നതായി ട്വിറ്ററിൽ അറിയിച്ചിരുന്നു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയതായി അധികൃതർ പറഞ്ഞു. അടിയന്തിരാവസ്ഥയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.
Post Your Comments