CinemaMollywoodLatest NewsKeralaNews

ഒടുവിൽ ദിലീപിന് വേണ്ടി മനുഷ്യാവകാശ കമ്മീഷനും രംഗത്ത്

നടി ആക്രമിക്കപെട്ട കേസിൽ ഒന്നിലേറെ തവണ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുകയും പിന്നീട് പുറത്തിറങ്ങുകയും ചെയ്ത നടൻ ദിലീപിന് വേണ്ടി രംഗത്തുവന്നിരിക്കുകയാണ് മനുഷ്യാവകാശ കമ്മീഷൻ .

നടനും കുടുംബവും കേസിന്റെപേരിൽ നേരിടേണ്ടിവന്ന മാധ്യമ വിചാരണയും മറ്റു വ്യാജപ്രചാരണങ്ങളും ചെറുതായിരുന്നില്ല. ആയതിനാൽ നാളിതുവരെ ഉണ്ടായ ഇത്തരം സംഭവങ്ങൾക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ദിലീപിന് വേണ്ടി ഇടപ്പെട്ടിരിക്കുന്നത്..ദിലീപിനെതിരെ നടന്ന വ്യാജവാർത്തകളും, മാധ്യമ വിചാരണയും അന്വേഷിച്ചു നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

വയനാട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ നിർദേശം അദ്ദേഹം ഈ കേസിന്റെ ചുമതലയുള്ള ആലുവ റൂറൽ എസ് പിയും നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ എ വി ജോർജ്ജിന് കൈമാറി.ഇതുവരെ ദിലീപിനെതിരായി അന്വേഷണം നടത്തിയ ആലുവ റൂറൽ എസ് പി ക്ക് ഇനി ദിലീപിന് വേണ്ടി അന്വേഷണം നടത്തേണ്ടിവരും. മാത്രമല്ല എട്ട് ആഴ്ചകൾക്കുള്ളിൽ അന്വേഷണം നടത്തി നടപടി എടുക്കാനും , സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ പരാതിക്കാരനായ അഡ്വ ശ്രീജിത്ത് പെരുമനയെ അറിയിക്കാനും കമ്മീഷൻ ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button