Latest NewsIndiaNews

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കോടികളുടെ ആസ്തികള്‍ ലേലത്തിന് : ലേലത്തില്‍ പങ്കെടുക്കുന്നത് നിരവധി പ്രമുഖര്‍

മുംബൈ: അധോലോക നായകനും പിടികിട്ടാപുള്ളിയുമായ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമിന്റെ ആസ്തികള്‍ ഇന്ന് ലേലം ചെയ്യും. ഇന്ത്യന്‍ മര്‍ച്ചന്റ് മെമ്പേഴ്‌സ് എന്ന സ്വകാര്യ ലേല കമ്പനിക്കാണ് ദാവൂദിന്റെ ആസ്തികള്‍ ലേലം ചെയ്യാനുള്ള ചുമതല. ഓണ്‍ലൈന്‍ വഴിയും അല്ലാതെയുമാണ് ആസ്തികളുടെ ലേലം നടക്കുക.

ദാവൂദിന്റെ പ്രധാനപ്പെട്ട മൂന്ന് ആസ്തികളാണ് ഇന്ന് ലേലം ചെയ്യുന്നത്. റോണക് അഫ്രോസ് റെസ്റ്റോറന്റ്, ദമര്‍വാല ബില്‍ഡിങ്, ഷബ്‌നം ഗസ്റ്റ് ഹൗസ് എന്നിവയാണ് ലേലം ചെയ്യുന്നത്. ഷബ്‌നം ഗസ്റ്റ് ഹൗസ് ദാവൂദിന്റെ ആദ്യ ഭാര്യ മെഹജാബീന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭെണ്ടി ബസാറലെ യാക്കൂബ് സ്ട്രീറ്റിലുള്ള ഈ രണ്ടുനില കെട്ടിടത്തിന് മതിപ്പുവിലയായി നിശ്ചയിച്ചിരിക്കുന്നത് 1.23 കോടിയാണ്.
ദമര്‍വാല ബില്‍ഡിങ്ങ് നേരത്തെ ദാവൂദിന്റെ ഡി കമ്പനിയുടെ ഒരുകാലത്തെ കേന്ദ്രമായിരുന്നു. ഇതിന് 1.55 കോടിയാണ് നിശ്ചയിച്ചിരിക്കുന്നത്. റോണക് അഫ്രോസ് റെസ്റ്റോറന്റിന് 1.18 കോടിയാണ് മതിപ്പുവില കണക്കാക്കുന്നത്. 2015 ല്‍ 4.28 കോടിക്ക് മുന്‍ മാധ്യമപ്രവര്‍ത്തകനായ എസ് ബാലകൃഷ്ണന്‍ ഈ റെസ്റ്റൊറന്റ് ലേലത്തില്‍ പിടിച്ചിരുന്നു. എന്നാല്‍ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹം കെട്ടിടം ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍മാറി. ഇതേതുടര്‍ന്നാണ് റെസ്റ്റോറന്റ് വീണ്ടും ലേലത്തില്‍ വെച്ചത്.

ലേലത്തിനായി നിരവധി ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. തീവ്ര ഹിന്ദു നേതാവായ സ്വാമി ചക്രപാണിയാണ് ഇതില്‍ പ്രധാനി. അഖിലേന്ത്യ ഹിന്ദുമഹാസഭാ അധ്യക്ഷനായ ഇദ്ദേഹം റോണക് അഫ്രോസ് റെസ്റ്റോറന്റ് ലേലത്തില്‍ പിടിച്ച് അത് ശൗചാലയമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button