Latest NewsNewsInternational

ക്ലബിൽ യുവാവ് നടത്തിയ വെടിവയ്പ്പിൽ ഇന്ത്യൻ ഉടമ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: യുവാവ് നടത്തിയ വെടിവയ്പിൽ ഇന്ത്യക്കാരനായ ഉടമ കൊല്ലപ്പെട്ടു. ക്ലബിൽ പ്രശ്നമുണ്ടാക്കിയതിന് പുറത്താക്കപ്പെട്ട യുവാവാണ് വെടിയുതിർത്തത്. സംഭവം നടന്നത് നോർത്ത് കാരലൈനയിലെ വഴിയോര വിശ്രമകേന്ദ്രത്തിലാണ്. വെടിയേറ്റു മരിച്ചത് ഗുജറാത്തിലെ ആനന്ദ് സ്വദേശി ആകാശ് ആർ.തലാതി (40) ആണ്. നാലുപേർക്കു പരുക്കേറ്റു.

കാവൽക്കാർ, ക്ലബിൽ പ്രശ്നമുണ്ടാക്കിയ മാർക്കീസ് ഡെവിറ്റ് എന്ന ഇരുപത്തിമൂന്നുകാരനെ പുറത്താക്കിയിരുന്നു. തുടർന്ന് വാഹനത്തിൽ സൂക്ഷിച്ചിരുന്ന തോക്കുമായി തിരിച്ചെത്തിയ ഇയാൾ വെടിയുതിർക്കുകയായിരുന്നു. കാവൽക്കാരന്റെ വെടിയേറ്റ ഡെവിറ്റും ഗുരുതരാവസ്ഥയിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button