നിംറോസ് : ഇന്ത്യയില്‍ നിന്നുളള ഗോതമ്പുമായി ആദ്യ കപ്പല്‍ നിംറോസ് തുറമുഖത്ത് അടുത്തതോടെ ഇന്ത്യയ്ക്കും ഇറാനും അഫ്ഗാനിസ്ഥാന്‍ നന്ദി പറഞ്ഞു. പാകിസ്താനെ ആശ്രയിക്കാതെ ഇറാന്‍റെ ഛബഹാർ തുറമുഖത്തിലൂടെയാണ് ചരക്ക് കപ്പല്‍ അഫ്ഗാനിസ്ഥാനിലെ നിംറോസില്‍ എത്തിയത്.
ഛബഹാർ തുറമുഖം സ്ഥാപിച്ചതോടെയാണ് അഫ്ഗാനിസ്ഥാന് ഈ നേട്ടം ഉണ്ടായത്. നിംറോസിനെ ഛബഹാർ തുറമുഖത്തോട് നേരിട്ട് ബന്ധിപ്പിക്കുന്ന പാതയെ നിംറോസിലെ ജനങ്ങള്‍ സുരക്ഷിതമായി തന്നെ സംരക്ഷിക്കുമെന്നും ഇതിലൂടെ നിരവധി പേര്‍ക്ക് ജോലിയും സര്‍ക്കാരിന് അധിക വരുമാനവും ലഭിക്കുമെന്ന് നിംറോസ് ഗവര്‍ണര്‍ മുഹമ്മദ് സമിയുല്ലാഹ് പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഫ്ഗാന്‍ സന്ദര്‍ശന വേളയില്‍ വാഗ്ദാനം ചെയ്ത 1.1 മില്ല്യണ്‍ ഗോതമ്പാണ് അഫ്ഗാനില്‍ എത്തിയിരിക്കുന്നതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ മന്‍പ്രീത് വൊഹ്ര പറഞ്ഞു.ഇന്ത്യയും ഇറാനും അഫ്ഗാനുമായുളള ഈ വ്യാവസായിക ഇടനാഴി മൂന്ന് രാജ്യങ്ങള്‍ തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments