
വിജയവാഡ : വിനോദസഞ്ചാരബോട്ട് മുങ്ങി 26 പേര്‍ മരിച്ചു. 12 പേരെ രക്ഷിച്ചു. കാണാതായ 17 പേരും മരിച്ചെന്ന് പ്രദേശിക ടിവി ചാനലുകള്‍ റിപ്പോര്‍ട്ട്ചെയ്തു.ഒമ്പത് പേരുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചു. ആന്ധ്രയിലെ കൃഷ്ണ നദിയില്‍ ഇന്നലെ വൈകിട്ട് 5.20 ഓടെയായിരുന്നു സംഭവം. ആറ് ജീവനടക്കാരടക്കം 38 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതിലുമധികം യാത്രക്കാര്‍ അനധികൃതമായി ബോട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
യാത്രക്കാര്‍ കൂടുതലായതുകൊണ്ടുള്ള അമിതഭാരമാണ് ബോട്ട് മറിയാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. ഭവാനി ദ്വീപിലെ ഭവാനിപുരയില്‍നിന്ന് പുറപ്പെട്ട ബോട്ട് അപകടം നടന്ന മേഖലയിലേക്ക് ഇതാദ്യമായാണ് വരുന്നതെന്നും ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്നും ഫെറി ജീവനക്കാര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളും ദേശീയ ദുരന്തനിവാരണസേനയുടെ നീന്തല്‍വിദഗ്ധരും ചേര്‍ന്നാണ് 12 പേരെ രക്ഷിച്ചത്.
കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ഇരുട്ടായതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി.രണ്ടുമാസം മുമ്പ് തുടങ്ങിയ റിവര്‍ ബോട്ടിങ് കമ്പനിയുടെ ബോട്ടാണ് തലകീഴായി മറിഞ്ഞത്. പ്രകാശം ജില്ലയിലെ ഒങ്കോളയിലാണ് അപകടമുണ്ടായത്. നദിയിലിറക്കാന്‍ അനുമതി ഇല്ലാത്ത ബോട്ടാണ് മുങ്ങിയതെന്നാണ് സൂചന.
Post Your Comments