Latest NewsNewsGulf

യു.എ.ഇ സെൻട്രൽ ബാങ്കിൽ നിന്നും സ്വർണ ബോക്സുകൾ മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് തടവ് ശിക്ഷ

വ്യാജ രേഖകൾ ഉപയോഗിച്ച് യു.എ.ഇ സെൻട്രൽ ബാങ്കില്‍ നിന്നും അഞ്ച് സ്വര്‍ണ ബോക്സുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. യു.എ.ഇ സെൻട്രൽ ബാങ്കില്‍ മൂന്നു പേരാണ് പോയത് എന്നാല്‍ ഇതില്‍ ഒരാളെ കോടതി വെറുതെ വിട്ടു. യു.എ.ഇ സെൻട്രൽ ബാങ്കില്‍ പ്രവേശിച്ച മൂന്നു പേര്‍ ബാങ്കില്‍ അഞ്ച് ബോക്സുകളില്‍ സ്വര്‍ണം നിക്ഷേപിച്ചതായും അത് തിരിച്ചു വാങ്ങാന്‍ ആഗ്രഹിക്കുന്നതായും കാണിച്ചുള്ള വ്യാജ രേഖകളാണ് ബാങ്കില്‍ സമര്‍പ്പിച്ചത്. എന്നാല്‍ രേഖകള്‍ പരിശോധിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

ഒരാള്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചില്ല. ഇറാനില്‍ നിന്ന് ഒരാള്‍ തങ്ങള്‍ക്ക് രേഖകള്‍ തരികയായിരുന്നുവെന്നും സെൻട്രൽ ബാങ്കിൽ നിന്ന് സ്വർണം വാങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും മറ്റൊരാള്‍ പറഞ്ഞു. എന്നാല്‍ കൃത്യത്തില്‍ പങ്കെടുത്ത മൂന്നാമത്തെയാള്‍ തനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയുകയില്ലെന്നും അറബിയും ഇംഗ്ലീഷും തര്‍ജിമ ചെയ്യാന്‍ വേണ്ടി തന്നെ കൂടെ കൂട്ടിയതെന്നും 14 വർഷമായി യു.എ.ഇയിൽ താമസിക്കുന്നയാളാണെന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പ്രോസിക്യൂട്ടർ സമർപ്പിച്ച തെളിവുകൾ അടിസ്ഥാനമാക്കി രണ്ടുപേരെയും കോടതി ശിക്ഷിച്ചു.

 

shortlink

Post Your Comments


Back to top button