Latest NewsNewsIndia

ഇസ്ലാമിക് ബാങ്കിങ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ആര്‍ ബി ഐ

ന്യൂഡല്‍ഹി: ഇസ്ലാമിക് ബാങ്കിങ് (പലിശ രഹിത) രീതി രാജ്യത്ത് നടപ്പാക്കാന്‍ സാധിക്കില്ലെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ന്യൂസ് ഏജന്‍സിയായ പി ടി ഐയുടെ റിപ്പോര്‍ട്ടര്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനു മറുപടിയായിട്ടാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ഈ തീരുമാനം ഇന്ത്യയിലെ ബാങ്കിങ്ങ്, മറ്റു സാമ്പത്തിക സേവനങ്ങള്‍ എന്നിവയ്ക്കു എല്ലാ പൗരന്മാര്‍ക്കും ഒരു പോലെ അവസരം നല്‍കാന്‍ വേണ്ടിയെന്നാണ് എന്ന്ആര്‍ബിഐ അറിയിച്ചു.
 
ഇസ്ലാം മതവിശ്വാസ പ്രകാരം പലിശ ഈടാക്കുന്നത് തെറ്റാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന ബാങ്കിങ് സേവനമാണ് ഇസ്ലാമിക് ബാങ്കിങ് . ഇത്തരം രീതിയില്‍ രാജ്യത്ത് ബാങ്കിങ് നടത്തുന്ന കാര്യം ആര്‍ബിഐയും സര്‍ക്കാരും പരിശോധിച്ചതായും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
 
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button