CinemaMollywoodLatest NewsNewsIndiaKollywood

താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രകാശ് രാജ്

താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ എതിർത്ത് നടൻ പ്രകാശ് രാജ്. ഉലകനായകന്‍ കമല്‍ ഹാസന്‍ വൈകാതെ രാഷ്​ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രകാശ് രാജി​െന്‍റ പ്രതികരണം.

പ്രശസ്തിക്ക് മാത്രമായി താരങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുന്നത് ദുരന്തം ക്ഷണിച്ചു വരുത്തുമെന്നും. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ വ്യക്തമായ കാഴ്ചപ്പാടും ജനങ്ങളുടെ വിശ്വാസം നേടാനും അവര്‍ക്കു കഴിയണമെന്നും ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിലാകണം ജനങ്ങൾ താരങ്ങൾക്ക് വോട്ടുചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.താന്‍ ഒരു രാഷ്​ട്രീയപാര്‍ട്ടിയിലും ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഗൗരി ലങ്കേഷി​െന്‍റ കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ കഴിഞ്ഞമാസം പ്രകാശ് രാജ് വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button