Latest NewsNewsInternational

50 ഓളം പേരുടെ ജീവന്‍ രക്ഷിക്കാനായി പൈലറ്റ് സാഹസികമായി വിമാനം ഇടിച്ചിറക്കി

50 ഓളം പേരുടെ ജീവന്‍ രക്ഷിക്കാനായി പൈലറ്റ് സാഹസികമായി വിമാനം ഇടിച്ചിറക്കി. ഒരു പി‍ഞ്ച്കുഞ്ഞടക്കം എല്ലാ യാത്രക്കാരും കാര്യമായ പരിക്ക് ഇല്ലാതെ രക്ഷപ്പെട്ടു. സാങ്കേതിക തകരാര്‍ കാരണമാണ് പൈലറ്റ് വിമാനം ഇടിച്ചിറക്കിയത്. സംഭവം നടക്കുമ്പോള്‍ 50 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
 
ജോര്‍ജ് ബെല്‍ഫാസ്റ്റ് സിറ്റി എയര്‍പോര്‍ട്ടിലാണ് വിമാനം ഇടിച്ചിറക്കിയത്. ഫ്ലൈബി വിമാനം ബി ഇ 331 വിമാനമാണ് ഇടിച്ചിറക്കിയത്. ഇന്ധനം കത്തിച്ച് അടിയന്തിര ലാന്‍ഡിംഗ് നടത്തുന്നതിന് രണ്ടു മണിക്കൂറോളം ബെല്‍ഫാസ്റ്റ് വിമാനത്താവളത്തിനു മുകളില്‍ വിമാനം വട്ടമിട്ടു പറന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വിമാനം റണ്‍വേയിലേക്ക് തെന്നിനീങ്ങിയത് പരിഭ്രാന്തി പരത്തി.
 
ഒരു പി‍ഞ്ച്കുട്ടി ഉള്‍പ്പെടെയുള്ള എല്ലാ യാത്രക്കാരും രക്ഷപ്പെട്ടു. നിസാരമായി പരിക്കേറ്റ ഒരാളെ സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ നല്‍കി വിട്ടയിച്ചു. വിമാനം ഇടിച്ചിറക്കിയ കാരണം റണ്‍വേ അടിച്ചിട്ടു.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങള്‍ പ്രധാന്യം നല്‍കുന്നതെന്ന് ഫ്ലൈബി വക്താവ് പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

shortlink

Post Your Comments


Back to top button