ഭോപ്പാല്‍•മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. കോൺഗ്രസ് സ്ഥാനാർഥി നിലാംഷു ചതുർവേദി 14,133 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി ശങ്കർ ദയാൽ ത്രിപാഠിയെ പരാജപ്പെടുതിയത്. നിര്‍ണ്ണായക തെരെഞ്ഞെടുപ്പില്‍ ചതുര്‍വേദിക്ക് 68,810 വോട്ടുകളും ത്രിപാഠിക്ക് 52,677 വോട്ടുകളുമാണ് ലഭിച്ചത്.
കോൺഗ്രസ് സ്ഥാനാർഥി നിലാംഷു ചതുർവേദി 14,133 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥി ശങ്കർ ദയാൽ ത്രിപാഠിയെ പിന്തള്ളിയത്. ചതുര്‍വേദിക്ക് 68,810 വോട്ടുകളും ത്രിപാഠിക്ക് 52,677 വോട്ടുകളുമാണ് ലഭിച്ചത്.
കോണ്‍ഗ്രസ് എം.എല്‍.എ പ്രേം സിംഗ് അന്തരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നവംബര്‍ 9 ന് നടന്ന വോട്ടെടുപ്പില്‍ 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 2008 ല്‍ ഒരു തവണ മാത്രമാണ് കോണ്‍ഗ്രസിന് ഈ സീറ്റ് നഷ്ടമായിട്ടുള്ളത്. അന്ന് ബി.ജെ.പിയുടെ സുരേന്ദ്ര സിംഗ് ഗഹര്‍വര്‍ 722 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
9 സ്വതന്ത്രര്‍ ഉള്‍പ്പടെ 12 സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ചിത്രകൂട് പിടിച്ചെടുക്കാന്‍ ഭരണകക്ഷിയായ ബി.ജെ.പി സകലതന്ത്രങ്ങളും പുറത്തെടുത്തിരുന്നു. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും മണ്ഡലത്തില്‍ വ്യാപക പ്രചാരണമാണ് നടത്തിയത്.
ചിത്രകൂട് ഉപതെരഞ്ഞെടുപ്പ് ഫലം മാറ്റത്തിന്റെ ഒരു ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലം മാറ്റത്തിന്റെ സൂചനയാണ്. പാര്‍ട്ടിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ജനങ്ങളോട് നന്ദി പറയുന്നതായും കോണ്‍ഗ്രസ് വക്താവ് രണദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചു. മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
Post Your Comments