KeralaLatest NewsNews

ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണത്തില്‍ ഭാ​ര്യ അ​റ​സ്റ്റി​ൽ : ചോദ്യം ചെയ്യലില്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

ശ്രീ​​​ക​​​ണ്ഠ​​​പു​​​രം: ഗൃ​ഹ​നാ​ഥ​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കത്തില്‍ ഭാ​ര്യയെ പോലീസ് അ​റ​സ്റ്റ് ചെയ്തു. ആ​​​നി എ​​​ന്ന ജാ​​​ൻ​​​സി​​​യെ (39) യെ​​​യാ​​​ണു ശ്രീ​​​ക​​​ണ്ഠ​​​പു​​​രം സി​​​ഐ വി.​​​വി. ല​​​തീ​​​ഷും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ആ​​​നി​​​യു​​​ടെ കാ​​​മു​​​ക​​​നെ​​​ന്നു പ​​​റ​​​യു​​​ന്ന ജോ​​​ബി​​​യെ​​​ന്ന യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ​​​യാ​​​ണ് ബാ​​​ബു​​​വി​​​നെ വീ​​​ടി​​നു​​ള്ളി​​ലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ക​​​മി​​​ഴ്ന്നു​​കി​​​ട​​​ക്കു​​ന്ന നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹം. മരിച്ച വിവരം ഭാ​​​ര്യ ആ​​​നി അറിയിച്ചതിനെ തു​​​ട​​​ർ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണു മ​​​ര​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. എ​​​ന്നാ​​​ൽ, പ​​​തി​​​വാ​​​യി വീ​​​ട്ടി​​​ൽ വ​​​ഴ​​​ക്ക് ന​​​ട​​​ക്കാ​​​റു​​​ള്ള​​​താ​​​യി നാ​​​ട്ടു​​​കാ​​​ർ അ​​​റി​​​യി​​​ച്ച​​​തോ​​​ടെ പോ​​ലീ​​സ് അ​​​സ്വാ​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ന് അ​​​യ​​ച്ചു.

പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ൽ സം​​ഭ​​വം കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യതിനെ തുടര്‍ന്നാണ്‌ അറസ്റ്റ് ഉണ്ടായത്. ഉ​​​റ​​​ക്ക​​​ത്തി​​​ൽ തോ​​​ർ​​​ത്തോ ക​​​യ​​​റോ ഉ​​​പ​​​യോ​​​ഗി​​​ച്ചു ക​​​ഴു​​​ത്തു മു​​​റു​​​ക്കി​​​യാ​​​ണ് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള​​​ത്. പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ശ്രീ​​​ക​​​ണ്ഠ​​​പു​​​രം സി​​​ഐ​​​ക്ക് കൈ​​​മാ​​​റി​​​യ​​​തോ​​​ടെ ഭാ​​​ര്യ ആ​​​നി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​നി​​​യെ ഇ​​​ന്നു​ രാ​​​വി​​​ലെ ത​​​ളി​​​പ്പ​​​റ​​​മ്പ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.‌ജോ​​​ബി​​​യാ​​​ണു ബാ​​​ബു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് ആ​​​നി പോ​​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യ മൊ​​​ഴി. ജോ​​​ബി​​​യോ​​​ടൊ​​​പ്പം ജീ​​​വി​​​ക്കാ​​​ൻ ഭ​​​ർ​​​ത്താ​​​വ് ത​​​ട​​​സ​​​മാ​​​യ​​​തോ​​​ടെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​ന്നും രാ​​​ത്രി 9.30 ഓ​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ ജോ​​​ബി ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ബാ​​​ബു​​​വി​​​നെ തോ​​​ർ​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​ത്ത് മു​​​റു​​​ക്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ആ​​നി​​യു​​ടെ മൊ​​​ഴി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ടാ​​​പ്പിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ ബാ​​​ബു ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി പ​​​യ്യാ​​​വൂ​​​ർ ടൗ​​​ണി​​​ലെ ചി​​​ക്ക​​​ൻ സ്റ്റാ​​​ളി​​ൽ ജോ​​ലി​​യി​​ലാ​​യി​​രു​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button