KeralaLatest NewsNews

ഒന്‍പതാം ക്ലാസിലും സേ പരീക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

തിരുവനന്തപുരം: ഒന്‍പതാം ക്ലാസിലും സേ പരീക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഒന്‍പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയ്ക്കു പരാജയപ്പെടുന്ന കുട്ടികളും സേ പരീക്ഷ എഴുതേണ്ടി വരും. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മേയ് മാസമായിരിക്കും സേ പരീക്ഷ നടത്തുക. സേ പരീക്ഷയില്‍ ജയിക്കുന്നവര്‍ക്കും അങ്ങനെ പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കാമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറും വ്യക്തമാക്കി.

 

shortlink

Post Your Comments


Back to top button