
അഹമ്മദാബാദ്: പാക് മത്സ്യത്തൊഴിലാളികളെ അതിർത്തി രക്ഷാ സേന പിടികൂടി. മൂന്ന് മത്സ്യത്തൊഴിലാളികളെയാണ് അതിർത്തി രക്ഷാ സേന പിടികൂടിയത്. ഗുജറാത്തിലെ ഭുജിലാണ് സംഭവം നടന്നത്. ഇതു ഇന്ത്യ പാക്ക് അതിർത്തി പ്രദേശമാണ്. ഇവരെ ഭുജിലെ ഹരമി നല കനാലിൽ നിന്നും പിടികൂടിയ സേന പിന്നീട് പോലീസു കൈമാറി. ബിഎസ്എഫ് ഇവരുടെ പക്കൽ നിന്നും അഞ്ച് ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments