തിരുവനന്തപുരം•എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതായി മലയാളി എയര്‍ ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍. കോക്പിറ്റിലും വിമാനത്തില്‍ ഒറ്റയ്ക്കുള്ളപ്പോഴും പൈലറ്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി തിരുവനന്തപുരം സ്വദേശിയായ യുവതി പറഞ്ഞു.
ജോലി കഴിഞ്ഞ് പുറത്ത് ഇറങ്ങിയാലും വാട്സ്ആപ്പ് വഴിയും സോഷ്യല്‍ മീഡിയ വഴിയും പൈലറ്റ് ശല്യം ചെയ്തിരുന്നു. വഴങ്ങിയില്ലെങ്കില്‍ പരസ്യമായി അധിക്ഷേപിക്കുമെന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
പൈലറ്റിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സെപ്തംബര്‍ 18ന് മറ്റു ജീവനക്കാര്‍ക്ക് മുന്നില്‍ തന്നെ അപമാനിച്ചു. തുടര്‍ന്ന് പരസ്യമായി പ്രതികരിക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
Post Your Comments