കേരള രാഷ്ട്രീയത്തെ ഹാങ്ങാക്കിയ രണ്ട് ഘടകങ്ങളാണ് സരിതയും സോളാറും.സോളാർ റിപ്പോർട്ട് വന്നതോടെ നിയമസഭാ വെബ്സൈറ്റും ഹാങ്ങായ അവസ്ഥയിലാണ്.റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്ന സമയം നിയമസഭാ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒന്നാണ് സോളാർ റിപ്പോർട്ട്.അതുകൊണ്ട് തന്നെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്തതിനു പിന്നാലെ സഭാ വെബ്സൈറ്റ് ഹാങ്ങായി. നാല് വോള്യങ്ങളായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരുന്നത്.
ഫയലുകള്‍ അപ്ലോഡ് ചെയ്തതോടെ സൈറ്റ് ഏറെ നേരം നിശ്ചലമായിരുന്നു. സൈറ്റിലേക്കുള്ള ആളുകളുടെ വരവ് വര്‍ധിച്ചതാണ് കാരണം.ഇംഗ്ലീഷിലുള്ള നാല് ഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് കുറച്ചു സമയത്തിനു ശേഷമാണ് മലയാളം പരിഭാഷ പ്രസിദ്ധീകരിച്ചത്.
Post Your Comments