അബുദാബി•മനുഷ്യക്കടത്തും വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട് ആറ് പ്രവാസി യുവതികളും ഒരു പുരുഷനും അടങ്ങുന്ന സംഘത്തിന്റെ വിചാരണ ആരംഭിച്ചു.
അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയിലാണ് ചൈനീസ്, തായ് സ്വദേശികളുടെ വിചാരണ ആരംഭിച്ചത്. പോലീസ് അന്വേഷണത്തില്‍ ഇവര്‍ വ്യഭിചാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.
ഇവരില്‍ മൂന്ന് പേരും ഒരു പുരുഷനും വേശ്യാലയം നടത്തി വരികയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.
പ്രതികള്‍ മാതൃ രാജ്യത്ത് നിന്നും സ്ത്രീകളെ യു.എ.ഇയില്‍ എത്തിച്ച ശേഷം അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ട് പുരുഷന്മാരുമായി പണത്തിന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
സംഘം യുവതികളെ സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിച്ച ശേഷം ലൈംഗികത്തൊഴിലാളികളാക്കി മാറ്റുകയായിരുന്നുവെന്ന് കോടതി രേഖകള്‍ പറയുന്നു.
സ്ത്രീകളെ അവരുടെ സമ്മതമില്ലാതെയാണ് അന്യപുരുഷന്മാരുമായി കിടക്കപങ്കിടാന്‍ പ്രേരിപ്പിച്ചിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ചിലസമയങ്ങളില്‍ സ്ത്രീകളെ വിവിധ അപ്പാര്‍ട്ട്മെന്റുകളിലേക്ക് കൊണ്ടുപോയ ശേഷം നിരവധി പുരുഷന്മാരുമായി പണത്തിന് ലൈംഗിക ബന്ധത്തിന് സംഘം നിര്‍ബന്ധിച്ചിരുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ചില അവസരങ്ങളില്‍, തെരുവുകളില്‍ നിന്ന് ലഭിക്കുന്ന ഇടപാടുകാരെ ഫ്ലാറ്റില്‍ എത്തിച്ചാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നത്.
അതേസമയം, മൂന്ന് സ്ത്രീകളും പുരുഷനും പെണ്‍വാണിഭ-വേശ്യാലയ നടത്തിപ്പ് കുറ്റങ്ങള്‍ നിഷേധിച്ചു.
വേശ്യാലയം നടത്തിപ്പുകാരായ സംഘം തങ്ങളെ ഭീഷണിപ്പെടുത്തി നിയമവിരുദ്ധ പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നുവെന്ന് മറ്റു യുവതികള്‍ മൊഴി നല്‍കി. അന്യ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങളെയും തങ്ങളുടെ നാട്ടിലെ കുടുംബങ്ങളെയും ഇല്ലായ്മ ചെയ്യുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും ഇവര്‍ മൊഴി നല്‍കി.
കേസില്‍ അടുത്ത വിചാരണ ഡിസംബറില്‍ നടക്കും.
Post Your Comments