
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. വിശാഖപട്ടണത്തിലെ അരാകു ജില്ലയിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറുള്‍പ്പെടെ രണ്ടു പേരാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.
മാര്‍ക്കറ്റില്‍നിന്നും പെണ്‍കുട്ടികള്‍ വീട്ടിലേക്കുവരുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. പെണ്‍കുട്ടികളുടെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments