Latest NewsNewsIndia

പ്രമുഖ ചാനലില്‍ റെയ്ഡ്

ചെന്നൈ: എഐഎഡിഎംകെയുടെ ഔദ്യോഗിക ചാനലായ ജയാ ടിവിയുടെ ചെന്നൈയിലെ ഓഫീസില്‍ റെയ്ഡ്. ആദായനികുതി തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് റെയ്ഡ് എന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് ആദായനികുതി വകുപ്പ് പരിശോധനക്കെത്തിയത്. പത്തോളം വരുന്ന ഉദ്യോഗസ്ഥര്‍ രാവിലെ ആറുമണിയോടെയാണ് ഏകാട്ടുതംഗലിലെ ഓഫീസിലെത്തിയത്.

കുറച്ചു ദിവസങ്ങളായി ടെലിവിഷന്‍ ചാനലിന്റേയും ഉന്നത ഉദ്യോഗസ്ഥരുടേയും നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തില്‍ തുടങ്ങിയ ജയാ ടിവി ഇപ്പോള്‍ നിയന്ത്രിക്കുന്നത് വി.കെ ശശികലയുടെ കുടുംബാംഗങ്ങളാണ്. ശശികലയുടെ മരുമകന്‍ വിവേക് നാരായണാണ് കമ്പനിയുടെ ദൈന്യം ദിന കാര്യങ്ങള്‍ നോക്കി നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button