തിരുവനന്തപുരം: കെപിസിസി പിരിച്ചു വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരള രാഷ്ടീയത്തിലെ ഏറ്റവും വലിയ അശ്ലീലമായി കോണ്‍ഗ്രസ് മാറി. അഖിലേന്ത്യാ നേതൃത്വം ഇതിന്റെ പ്രതീകമായ തിരുവനന്തപുരത്തെ ഇന്ദിരാഭവന്‍ അടച്ചു പൂട്ടാന്‍ ഇടപടെണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോട് കേരളത്തെ രാജ്യത്തിന് മുന്നില്‍ അപമാനിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പൊതു പ്രവര്‍ത്തനം ഉപേക്ഷിച്ച് മാപ്പു പറയണം. പൊതുസമൂഹത്തിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും മന്ത്രി മന്ദിരവുമൊക്കെ വ്യഭിചാരശാലയാക്കി മാറ്റിയവര്‍ അപമാനമാണ്. കോണ്‍ഗ്രസ് നേതാക്കള്‍ മഹത്തായ സന്ദേശത്തിന്റെ പ്രതീകമായ ഖദര്‍ ഉപേക്ഷിക്കണമെന്നും കുമ്മനം പറഞ്ഞു.
ഒത്തുകളിയുടെ ഭാഗമായാണ് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തലിനെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിന് പകരം വീണ്ടും അന്വേഷിക്കാന്‍ തീരുമാനിച്ചത് കേസ് അട്ടിമറിക്കാനാണ്. യുഡിഎഫുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments