KeralaLatest NewsNewsCrime

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് സി ബി ഐയുടെ തീരുമാനം ഇങ്ങനെ

ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് സി ബി ഐ വിശദീകരണം നൽകി.സി ബി ഐ ഏറ്റെടുക്കത്തക്ക സാഹചര്യങ്ങളോ പ്രത്യേകതകളോ ഈ കേസിനു ഇല്ലെന്നും ഇതൊരു അന്തര്‍സംസ്ഥാന കേസ് ഒന്നും അല്ലാത്തതിനാൽ ഏറ്റെടുക്കാനാകില്ലെന്നും സി ബി ഐ സുപ്രീംകോടതിയെ അറിയിച്ചു.ഇന്ന് രാവിലെ ജിഷ്ണു പ്രണോയി കേസ് പരിഗണിക്കവേയാണ് കേസ് അന്വേഷിക്കാന്‍ ആവില്ലെന്ന് സി ബി ഐ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

തുടർന്ന്,വിജ്ഞാപനം വന്നു നാലു മാസത്തോളം സി ബി ഐ എന്ത് ചെയ്യുകയായിരുന്നു എന്ന് കോടതി രൂക്ഷമായി വിമർശിച്ചു. യോജിക്കാനാകുന്ന നിലപാടല്ല സി ബി ഐയുടേതെന്നും സർക്കാർ ആവശ്യപ്പെട്ടാൽ കോടതിയ്ക്ക് ഇടപെടാതിരിക്കാൻ ആവില്ലെന്നും കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button