KeralaLatest NewsNews

എസ്‌എസ്‌എല്‍സിയുടെ ഉത്തരക്കടലാസുകള്‍ കുട്ടിക്കു നേരിട്ടു പരിശോധിക്കാം

കണ്ണൂര്‍: എസ്‌എസ്‌എല്‍സിയുടെ ഉത്തരക്കടലാസുകള്‍ കുട്ടിക്കു നേരിട്ടു പരിശോധിക്കാം. നന്നായി പഠിച്ച് എഴുതി എന്നിട്ടും അർഹിച്ച മാര്‍ക്ക് കിട്ടിയില്ലെന്ന സംശയം പ്രകടിപ്പിച്ച പെണ്‍കുട്ടിക്കാണ് ഉത്തരക്കടലാസുകള്‍ നേരിട്ടു പരിശോധിക്കാനുള്ള അവസരം. മനുഷ്യാവകാശ കമ്മീഷനാണ് കുട്ടിയുടെ പരാതിയെ തുടർന്ന് ഈ നിർദേശം നല്‍കിയത്.

തനിക്ക് നല്ല പോലെ പഠിച്ചിട്ടും അർഹിച്ച മാര്‍ക്ക് കിട്ടിയില്ല. തന്റെ അതേ പേരുള്ള വേറെ കുട്ടിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയിട്ടുണ്ട്. പരാതികാരിയായ തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്‍‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയുടെ ടേം പരീക്ഷയുടെ മാര്‍ക്കുകള്‍ പരിശോധിച്ച ശേഷമാണ് കമ്മീഷന്‍ ഉത്തരക്കടലാസുകള്‍ കുട്ടിക്കു നേരിട്ടു പരിശോധിക്കാനായി അവസരം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയത്.

shortlink

Post Your Comments


Back to top button