പൊരിവെയിലത്ത് മണിക്കൂറുകളോളം കുട്ടികളെ അണിനിരത്തുന്ന ശിശുദിന റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി.കുട്ടികളുടെ അവകാശ നിഷേധമാണിതെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശി വി കെ വിനോദ് നൽകിയ ഹർജി ഹൈകോടതി പിന്നീട് പരിഗണിക്കും.
തിരുവനന്തപുരത്തെ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു എസ് എം വി സ്കൂൾ മൈതാനത്ത് സമ്മേളനവും റാലിയും സംഘടിപ്പിക്കാനുള്ള നീക്കം ചൂണ്ടിക്കാട്ടിയാണ് രക്ഷിതാവും കൂടിയായ ഹർജിക്കാരൻ കോടതിയിലെത്തി. രാവിലെ ഏഴിന് വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ രാത്രി ഏഴോടെ മാത്രം തിരിച്ചെത്തുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഉദ്ഘാടന പരിപാടിക്കും പിന്നീട് റാലിക്കും ഉച്ചയ്ക്ക് മൈതാനത്തു അണിനിരക്കേണ്ടി വരുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും പ്രാഥമിക സൗകര്യങ്ങൾ പോലും ഓര്ക്കാറില്ലെന്നും ആരോപിക്കുന്നു .
Post Your Comments