എട്ടു മാസം പ്രായമുള്ള കുട്ടിക്ക് മതപരമായ റാലി കാരണം ഉണ്ടായ ട്രാഫിക്ക് ബ്‌ളോക്കിനെ തുടര്‍ന്നു ജീവന്‍ നഷ്ടമായി. പാക്കിസ്ഥാനിലാണ് സംഭവം നടന്നത്. ഇസ്ലാമബാദിലെ ഒരു ആശുപത്രിയിലേക്ക് കുട്ടിയുമായി പോകുന്ന വഴിയാണ് ട്രാഫിക്ക് ബ്‌ളോക്ക് ഉണ്ടായത്. ഇതേ തുടർന്ന് ആശുപത്രിയിൽ എത്തും മുമ്പേ കുട്ടി മരിച്ചു. ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മതപുരോഹിതനായ ഖാദിം ഹുസൈൻ റിസ്വിക്ക് എതിരെ സംഭവത്തെ തുടർന്ന് പോലീസ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു.
ജിന്ന ഗാർഡൻസിൽ നിന്ന് പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കാണ് (പിംസ്) കുട്ടിയെ കൊണ്ടു പോയത്. ഈ സമയത്താണ് അവരുടെ യാത്ര തടസ്സപ്പെടുത്തി മതപരമായ റാലി കാരണമുള്ള ട്രാഫിക്ക് ബ്‌ളോക്ക് ഉണ്ടായത്. ഹസ്സൻ ബിലാൽ എന്ന കുട്ടിയാണ് സംഭവത്തിൽ മരിച്ചത്. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്താൻ പറ്റാത്തതിനാൽ ഹസ്സൻ ബിലാലിനെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് മരണമെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി.
Post Your Comments