ഇസ്ലാമാബാദ് : ലോകത്തിന് മുന്നില്‍ അത്ഭുതമാണ് ഈ ബാലന് . പതിനാല് വയസുള്ള ഈ പാകിസ്ഥാനി ബാലന് അസാധാരണമായ കാര്യങ്ങളാണ് ചെയ്യുന്നത്. ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ അവന്റെ തലയെ 180 ഡിഗ്രിയില്‍ പിന്നിലേയ്ക്ക് തിരിക്കുന്നു.
കറാച്ചിയില്‍ നിന്നുള്ള ഈ അത്ഭുത ബാലന്റെ പേര് സമീര്‍ എന്നാണ്. സമീര്‍ ഇപ്പോള്‍ എട്ട് അംഗങ്ങള്‍ അടങ്ങിയ ഡാന്‍സ് ഗ്രൂപ്പിലെ മെയിന്‍ ഡാന്‍സറാണ്.
49 വയസുള്ള പിതാവിന് അസുഖത്തെ തുടര്‍ന്ന് ജോലിയ്ക്ക് പോകാന്‍ സാധിക്കുന്നില്ല. സമീറിന്റെ ഡാന്‍സ് ഷോകളില്‍ നിന്ന് ലഭിയ്ക്കുന്ന വരുമാനമാണ് ഏക ആശ്രയം.
സമീറിന്റെ ഈ കഴിവിനെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് തനിക്ക് ഒരു ഹിറ്റ് സിനിമയിലേയ്ക്ക് ഒരു ചാന്‍സ് പ്രതീക്ഷിച്ച് കഴിയുകയാണ് ഈ ബാലന്
Post Your Comments