Latest NewsInternational

ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട കാരണം ആരെയും അമ്പരപ്പിക്കുന്നത്

കെയ്റോ: ഭര്‍ത്താവ് വീട്ടുജോലികള്‍ ചെയ്യാന്‍ സമ്മതിക്കാത്തതിൻറെ പേരിൽ വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ. ഈജിപ്ത് തലസ്ഥാനമായ കെയ്റോയിലാണ് സംഭവം. നഗരത്തില്‍ സ്വന്തമായി ടെക്സ്റ്റൈല്‍ ബിസിനസ് നടത്തുന്നയാളുടെ ഭാര്യയാണ് ഏവരെയും അമ്പരപ്പിക്കുന്ന ആവശ്യവുമായി രംഗത്തെത്തിയത്. അലക്കാനോ, ഭക്ഷണം പാകം ചെയ്യാനോ, വീട് വൃത്തിയാക്കാനോ,മീൻ മുറിക്കാനോ . ഭര്‍ത്താവ് തന്നെ അനുവദിക്കുന്നില്ല. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ഇത്  സഹിച്ചു ഇനിയും സഹിക്കാന്‍ തനിക്കാവില്ലെന്നും യുവതി നൽകിയ വിവാഹ മോചന അപേക്ഷയിൽ പറയുന്നു.

രണ്ടാഴ്ച മുന്പായിരുന്നു 28കാരിയായ ഈജിപ്ത്യന്‍ യുവതിയും 31കാരനായ ടെക്സ്റ്റൈല്‍സ് വ്യാപാരിയും തമ്മിലുള്ള വിവാഹം നടന്നത്. അന്ന് മുതൽ ഇന്ന് വരെ വീട്ടിലെ മുഴുവന്‍ ജോലികളും ഭര്‍ത്താവ് തന്നെയാണ് ചെയുന്നത്. വീട്ടിലെ സ്ത്രീയായി ഭര്‍ത്താവ് മാറിയിരിക്കുകയാണ്. ഹോട്ടല്‍ മുറിയില്‍ താമസിക്കുന്ന ഒരു അതിഥിയെ പോലെയാണ് ഭര്‍ത്താവ് തന്നോട് പെരുമാറുന്നത്. വീട്ടുജോലികളെല്ലാം ചെയ്യുന്ന ഭര്‍ത്താവിനെ നോക്കിയിരിക്കാൻ ഇനിയാവില്ലെന്നും യുവതി നൽകിയ അപേക്ഷയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button