ഷാർജ ; യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. മലീഹ റോഡിലുണ്ടായ അപകടത്തിൽ 71, 61 വയസ്സുള്ള രണ്ടു സ്വദേശികളും വീട്ടു ജോലിക്കാരിയുമാണ് മരിച്ചത്. കാറിന്റെ ടയർ പൊട്ടി
നിയന്ത്രണം വിട്ട കാർ കോൺക്രീറ്റ് മതിലിൽ ഇടിച്ച ശേഷം വിളക്കുകാലിൽ തട്ടി റോഡിനു താഴേക്കു പതിക്കുകയായിരുന്നു. അതേസമയം അപകടത്തിന്റെ വിഡിയോ പകര്‍ത്തി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്ന രീതിയിൽ
പ്രവർത്തി ചെയ്യുന്നവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് അവേര്‍നെസ് വിഭാഗം ഡയറക്ടര്‍ മേജര്‍ അബ്ദുല്‍ റഹ്മാന് ഖാദര്‍ പറഞ്ഞു.
Post Your Comments