ന്യൂഡല്‍ഹി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 300 ശാഖകള്‍ പൂട്ടാനൊരുങ്ങുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഈ ശാഖകള്‍ പൂട്ടുകയോ മറ്റു ശാഖകളുമായി ലയിപ്പിക്കുകയോ അതല്ലെങ്കില്‍ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയോ ചെയ്യും. നിലവില്‍ ശാഖകളുടെ എണ്ണം 6,940ആണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ ലാഭത്തിലാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.
2017 മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ 928 എടിഎമ്മുകള്‍ ബാങ്ക് പൂട്ടിയിരുന്നു. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണ്.ഡിജിറ്റലൈസേഷന്റെ ഭാഗമായി ബാങ്കുകള്‍ ശാഖകള്‍ അടയ്ക്കുകയും ബിസിനസ് സെന്ററുകള്‍ കൂടുതല്‍ തുറക്കുകയുമാണ് ചെയ്യുന്നത്.
Post Your Comments