Latest NewsNewsIndiaNews Story

നോട്ടു നിരോധനത്തിന് ഒരു വർഷം പിന്നിടുമ്പോൾ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് ഒരു വിശകലനം: ഇന്ത്യയിൽ ഉണ്ടായ മാറ്റങ്ങൾ

ന്യൂഡൽഹി: കള്ളപ്പണത്തിനെതിരെ വിപ്ലവകരമായ തീരുമാനം എടുത്തിട്ട് ഇന്നേക്ക് ഒരു വർഷം. സാമ്ബത്തിക ചരിത്രത്തിലെ നിര്‍ണ്ണായകവഴിത്തിരിവായാണ് 2016 നവംബര്‍ എട്ട് ഓര്‍മ്മിക്കപ്പെടുന്നത്. കള്ളപ്പണം ഉപയോഗിച്ച് പ്രവർത്തനം നടത്തിയിരുന്ന തീവ്രവാദ ഭീകര സംഘടനകൾക്ക് കനത്ത പ്രഹരമായിരുന്നു നോട്ട് നിരോധനം. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 3 ലക്ഷം കമ്പനികളാണ് നോട്ട് നിരോധനം മൂലം കണ്ടെത്താനായത്.

കളളപ്പണമിടപാട് നടത്തിയിരുന്ന 2 ലക്ഷത്തില്‍ പരം വ്യാജ അക്കൗണ്ടുകളാണ് കടലാസ് കമ്പനികളുടെ പേരില്‍ കണ്ടെത്തിയത്. ഏകദേശം 17000 കോടി കള്ളപ്പണം ഇതുവഴി കണ്ടെത്താനായി.23 ശതമാനമാണ് ഡിജിറ്റല്‍ പണമിടപാടില്‍ വര്‍ധനയുണ്ടായത്. 24.4 മില്ല്യണില്‍ നിന്നും 27.5 മില്ലണിലേക്കാണ് ഡിജിറ്റല്‍ പണമിടപാടിന്റെ വളര്‍ച്ച. ഏകീകൃത പണമിടപാടിലാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. 500 ന്റേയും 1000 ന്റേയും നോട്ടുകള്‍ കൂടുതലായി ഉപയോഗിച്ചിരുന്ന ഹവാല പണമിടപാട് മേഖല നോട്ട് നിരോധനത്തിലൂടെ പൂര്‍ണമായും തകര്‍ന്നു.

നോട്ട് നിരോധനത്തിന്‍റെ രണ്ടാം ദിവസം മുതല്‍ ഹവാല പണമിടപാട് മേഖല മരവിച്ചു. ഏകദേശം പകുതിയായി തന്നെ ഹവാല പണമിടപാട് കുറഞ്ഞു. നികുതി അടയ്ക്കാൻ മടിച്ചിരുന്നവർ നികുതി അടക്കാൻ തുടങ്ങി. 56 ലക്ഷം പേരാണ് പുതിയതായി നികുതി അടച്ച് തുടങ്ങിയത്. ഇന്‍കം ടാക്‌സ് അടക്കുന്നവരില്‍ 9.9 ശതമാനം വളര്‍ച്ച ഉണ്ടായതായും കണക്കുകള്‍ പറയുന്നു.ബാങ്കുകളില്‍ കൂടുതല്‍ പണമെത്തിക്കാന്‍ നോട്ട് നിരോധനം സഹായിച്ചു. ഇത് മൂലം കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ ലോണുകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചു.

2016 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെ ബാങ്കിംഗ് മേഖലയില്‍ എത്തിയത് 3.5 ലക്ഷം കോടിരൂപയാണ്. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുകളില്‍ മാത്രം 64,000 കോടി രൂപയാണ് 18 മില്ല്യണ്‍ പുതിയ ജന്‍ധന്‍ അക്കൗണ്ടിലൂടെ എത്തിയത്.മ്യൂച്ചല്‍ഫണ്ടിലേക്കുള്ള മൊത്തം ഒഴുക്കില്‍ 2016-17ല്‍ 2015-16-നേക്കാള്‍ 155 ശതമാനത്തിന്റെ വര്‍ദ്ധനയാണുണ്ടായത്, ഇത് 3.43 ലക്ഷം കോടിയിലെത്തി. 2016 നവംബര്‍ മുതല്‍ കഴിഞ്ഞ ജൂണ്‍ വരെ മ്യൂച്ചല്‍ഫണ്ടില്‍ വന്ന മൊത്തം ഫണ്ട് 1.7 ലക്ഷംകോടിയാണ്, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അത് 9,160കോടി മാത്രമായിരുന്നു.

തൊഴിലാളികള്‍ക്ക് നിഷേധിച്ചിരുന്ന സാമൂഹികസുരക്ഷ ഇ.പി.എഫ്. സംഭാവന, ഇ.എസ്.ഐ.സി സൗകര്യങ്ങള്‍ക്കുള്ള മാസവരി, ബാങ്കുകളിലൂടെ വേതനം എന്നിവയിലൂടെ നടപ്പാക്കാനായി. തൊഴിലാളികള്‍ കൂടുതലായി ബാങ്കുകളില്‍അക്കൗണ്ടുകള്‍ തുടങ്ങിയതും കൂടുതല്‍ പേര്‍ ഇ.പി.എഫിലും ഇ.എസ്.ഐ.സിയിലും അംഗങ്ങളായതുമെല്ലാം കറന്‍സി റദ്ദാക്കലിന്റെ ഗുണഫലങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button