Latest NewsAutomobilePhoto Story

കാത്തിരിപ്പിന് വിരാമം ; പുതിയ ബൈക്കുകൾ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

കാത്തിരിപ്പിന് വിരാമം പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്. 2017ഇഐസിഎംഎ (EICMA) മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 മോഡലുകളാണ് കമ്പനി സിഇഓ ലോകത്തിന് മുന്നിൽ കാഴ്ച വെച്ചത്.

കമ്പനി അടുത്തിടെ വികസിപ്പിച്ച 650 സിസി പാരലല്‍ ട്വിന്‍ എഞ്ചിനുകളുമായിട്ടായിരിക്കും ഇരുവരും വൈകാതെ നിരത്തിലെത്തുക. 7,100 ആർപിഎമിൽ ല്‍ 46.3 ബിച്ച്പി കരുത്തും 4,000 ആർപിഎമില്‍ 52 എൻഎം ടോർക്കും നൽകി എഞ്ചിന്‍ ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടിയെയും നിരത്തുകളിൽ കരുത്തനാക്കുന്നു. കൂടാതെ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഇരു ബൈക്കുകൾക്കും കമ്പനി നൽകിയിരിക്കുന്നത്. നാല് പതിറ്റാണ്ടിന് ശേഷമാണ് ട്വിന്‍ സിലിണ്ടര്‍ എഞ്ചിനുകളിലേക്കുള്ള തിരിച്ച് വരവ് റോയൽ എൻഫീൽഡ് നടത്തിയിരിയ്ക്കുന്നത്.

ഇന്നലെ ലോകത്തിനു മുൻപിൽ അവതരിപ്പിച്ച ബൈക്ക് ആരാധക മനസുകളിൽ ഇതിനോടകം തന്നെ കുടിയേറി കഴിഞ്ഞു. 2018 ഏപ്രില്‍ മാസത്തോടെ ഇന്ത്യന്‍ നിരത്തുകൾ കീഴടക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് വേഗത പോരായെന്ന വിമര്‍ശകര്‍ക്കുള്ള  മറുപടി കൂടിയായിരിക്കമെന്ന് പറയാതെ വയ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button