KeralaLatest NewsNews

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിനെ കുറിച്ച് ഹൈക്കോടതിയുടെ സുപ്രധാന വിധി ഇങ്ങനെ

കൊച്ചി: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിനെ കുറിച്ച് ഹൈക്കോടതിയുടെ സുപ്രധാന വിധി. അലൈന്‍മെന്റ് എന്തായാലും പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതിയുടെ നിര്‍ദ്ദേശം ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റണമെന്ന ഹര്‍ജി പരിഗണിക്കവെയാണ്.

കോടതി ഇടപെടല്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി തടസപ്പെടുത്തുന്ന എല്ലാ ഉത്തരവുകളും റദ്ദാക്കിക്കൊണ്ടാണ്. കുറച്ചു പേര്‍ ഗെയില്‍ പോലുള്ള പദ്ധതികള്‍ വരുമ്പോള്‍ ബുദ്ധിമുട്ടനുഭവിച്ചേക്കാം. പൊതു-വ്യക്തിഗത ആവശ്യങ്ങള്‍ തുലനം ചെയ്താല്‍ പൊതു ആവശ്യത്തിനാണ് മുന്‍തൂക്കമെന്നും കോടതി ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പാക്കുന്നത് ഇതിനോടകം വൈകിക്കഴിഞ്ഞതായി വ്യക്തമാക്കിയ ഹൈക്കോടതി അലൈന്‍മെന്റ് എന്തായാലും തടസ്സങ്ങള്‍ ഉണ്ടാകരുതെന്നും കൂട്ടിച്ചേര്‍ത്തു.

കോടതി ഉത്തരവ് ഗെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റണമെന്ന ഇരിങ്ങാലക്കുട സ്വദേശികളായ ജോണ്‍, ജോര്‍ജ് എന്നിവരുടെ ഹർജിയിലാണ്. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ജനസാന്ദ്രത കൂടിയ പ്രദേശത്തു കൂടിയാണ് നിര്‍ദ്ദിഷ്ട പൈപ്പ് ലൈന്‍ കടന്നുപോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button