തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ പാക്കേജ് നടപ്പാക്കാന്‍ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പ്രതിമാസം ഏറ്റവും കുറഞ്ഞത് 16,000 രൂപ കമ്മീഷന്‍ ലഭിക്കുന്നതിനുള്ള പാക്കേജ് നടപ്പാക്കാനാണ് തീരുമാനം. പാക്കേജ് അംഗീകരിച്ചത് ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ്. ഇതിന് അധിക ചെലവ് വരുന്നത് 207 കോടി രൂപയാണ്. കേന്ദ്രസഹായമായി ഇതില്‍ 44.59 കോടി രൂപ ലഭിക്കും.
പാക്കേജ് നടപ്പാക്കുക അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുളളവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ്. ഇതുപ്രകാരം റേഷന്‍ അരിയ്ക്കും ഗോതമ്പിനും ഒരു രൂപ വീതം വില കൂടും. അതുവഴി 117.4 കോടി രൂപ സര്‍ക്കാരിന് കണ്ടെത്താനാകും. ബാക്കിവരുന്ന 45 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ വഹിക്കും.
345.5 കോടി രൂപയാണ് പാക്കേജ് നടപ്പാക്കുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന മൊത്തം ചെലവ്. നിലവില്‍ കമ്മീഷന്‍ ഇനത്തില്‍ ചെലവഴിക്കുന്നത് 142.5 കോടി രൂപയാണ്. 207 കോടി രൂപ ശേഷിക്കുന്ന ബാധ്യതയാണ്. റേഷന്‍ വ്യാപാരിക്ക് കമ്മീഷന്‍ നല്‍കുന്നത് വിറ്റഴിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് അടിസ്ഥാനമാക്കിയായിരിക്കും.
Post Your Comments