കറന്‍സി റദ്ദാക്കലിന് ശേഷമുള്ള ഒരു വര്‍ഷം
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി:
ഇന്ത്യന്‍ സാമ്പത്തിക ചരിത്രത്തിലെ ഒരു നിര്‍ണ്ണായക സന്ദര്‍ഭമായി 2016 നവംബര്‍ 8 ഓര്‍മ്മിക്കപ്പെടും. ”കള്ളപ്പണമെന്ന ഭയാനകമായ രോഗത്തില്‍” നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിന് ഗവണ്‍മെന്റ് കാണിച്ച നിശ്ചയദാര്‍ഢ്യത്തെയാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്. നാം ഇന്ത്യാക്കാര്‍ കള്ളപ്പണവും അഴിമതിയുമൊക്കെ ‘അതൊക്കെ അങ്ങനെ അങ്ങ് പോകും’ എന്ന മനോഭാവത്തോടെ ജീവിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഈ മനോഭാവത്തിന്‍റെ ആഘാതം നേരിട്ടിരുന്നത് സമൂഹത്തിലെ പ്രത്യേകിച്ച്, ഇടത്തരക്കാരും താഴേക്കിടയിലുള്ളവരുമായിരുന്നു. കള്ളപ്പണത്തിന്‍റെയും അഴിമതിയുടെയും വേരറുക്കണമെന്നത് വളരെക്കാലമായി നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്‍റെ മറഞ്ഞിരുന്ന വ്യഗ്രതയായിരുന്നു.
ഈ വ്യഗ്രതയാണ് 2014ലെ ജനവിധിയില്‍ വെളിപ്പെട്ടതും. 2014 മേയില്‍ ഭരണം ഏറ്റെടുത്തയുടന്‍ തന്നെ കള്ളപ്പണം നിയന്ത്രിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം നിറവേറ്റാനായി കള്ളപ്പണം കണ്ടെത്തുന്നതിനുള്ള ഒരു പ്രത്യേക അന്വേഷണ സംഘത്തിന് ഗവണ്‍മെന്‍റ് രൂപം നല്‍കി. ഇക്കാര്യത്തില്‍ സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശം പോലും അക്കാലത്തെ ഗവണ്‍മെന്‍റ് വര്‍ഷങ്ങളോളം അവഗണിച്ചിരുന്നുവെന്നത് നമ്മുടെ രാജ്യത്തിന് നല്ല ബോദ്ധ്യമുള്ളതാണ്.
ബിനാമി സ്വത്തവകാശ നിയമം നടപ്പിലാക്കാന്‍ 28 വര്‍ഷം വൈകിപ്പിച്ചത് കള്ളപ്പണത്തിനെതിരെ പോരാടുന്നതിന് ഇച്ഛാശക്തി ഇല്ലാത്തതിന്റെ മറ്റൊരു ഉദാഹരണമാണ്. ഈ ഗവണ്‍മെന്‍റ് കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം ലക്ഷ്യമിട്ട് കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് തീരുമാനങ്ങള്‍ എടുക്കുകയും നിയമത്തില്‍ നേരത്തെയുള്ള വ്യവസ്ഥകള്‍ വളരെ ആസൂത്രിതമായ രീതിയില്‍ നടപ്പാക്കുകയും ചെയ്തു. ഇതിനുള്ള നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ രൂപീകരണം മുതല്‍ വിദേശത്തെ സമ്പത്തുമായി ബന്ധപ്പെട്ട ആവശ്യമായ നിയമങ്ങളുടെ പാസ്സാക്കലും, കറന്‍സി റദ്ദാക്കലും ജി.എസ്.ടി. നടപ്പാക്കലും വരെ അത് വ്യാപിച്ചുകിടക്കുകയാണ്.
രാജ്യം ” കള്ളപ്പണ വിരുദ്ധ ദിന”ത്തില്‍ പങ്കാളികളാകുമ്പോള്‍ കറന്‍സി റദ്ദാക്കലുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെല്ലാം ഉദ്ദേശിച്ച ലക്ഷ്യം നേടിയോ എന്നൊരു ചര്‍ച്ചയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഉദ്ദേശിച്ച ലക്ഷ്യങ്ങളില്‍ കറന്‍സി റദ്ദാക്കലുമായി ബന്ധപ്പെട്ട് കൈവരിച്ച ഹ്രസ്വകാല -മദ്ധ്യകാല നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനുള്ള പരിശ്രമമാണ് ഈ വിവരണം.
ഏകദേശം 15.28 ല ക്ഷം കോടി രൂപ വില വരുന്ന നിര്‍ദ്ദിഷ്ട ബാങ്ക് നോട്ടുകള്‍ (എസ്.ബി.എന്‍.) 2017 ജൂണ്‍ 30 വരെ തിരിച്ച് നിക്ഷേപിച്ചിരുന്നതായി ആര്‍.ബി.ഐയുടെ വാര്‍ഷിക കണക്കുകളില്‍ പറയുന്നു. 2016 നവം ബര്‍ 8 ന് അവശേഷിക്കുന്ന നിര്‍ദ്ദിഷ്ട ബാങ്ക് നോട്ടുകളുടെ മൂല്യം 15.44 ല ക്ഷം കോടി രൂപയായിരുന്നു. എല്ലാ മൂ ല്യത്തിലും 2016 നവംബര്‍ 8 ന് വിനിമയത്തിലുണ്ടായിരുന്നത് മൊത്തം 17.77 ല ക്ഷം കോടി കറന്‍സിയായിരുന്നു.
കറന്‍സി റദ്ദാക്കലിന്റെ ഒരു പ്രധാന ലക്ഷ്യം ഇന്ത്യയെ കുറഞ്ഞ കറന്‍സിയുള്ള സമ്പദ്ഘടനയാക്കി മാറ്റി അതുവഴി സാമ്പത്തിക സംവിധാനത്തില്‍ കള്ളപ്പണത്തിന്റെ
ഒഴുക്ക് കുറയ്ക്കുകയെന്നതായിരുന്നു. അടിസ്ഥാന തലത്തില്‍ തന്നെ കറന്‍സിയുടെ വിനിമയത്തിലുണ്ടായ കുറവ് ഈ ലക്ഷ്യം കൈവരിച്ചുവെന്നതിന്റെ പ്രതിഫലനമാണ്.
2017 സെപ്റ്റംബറില്‍ അവസാനിക്കുന്ന അര്‍ദ്ധവാര്‍ഷിക കണക്കുകള്‍ പ്രകാരം ഇപ്പോള്‍ വിനിമയത്തിലുള്ളത് 15.89 ല ക്ഷം കോടി രൂപയുടെ കറന്‍സി മാത്രമാണ്. മുന്‍ വര്‍ഷവുമായുള്ള വ്യത്യാസത്തില്‍ 1.39 ല ക്ഷം കോടി രൂപയുടെ കുറവാണ് ഇത് കാണിക്കുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ കാണിച്ച വാര്‍ഷിക വ്യത്യാസം 2.50 ല ക്ഷം കോടി രൂപ അധികമായിരുന്നു. ഇവയുടെ അടിസ്ഥാനത്തില്‍ വിനിമയത്തിലുള്ള കറന്‍സിയില്‍ 3.89 ലക്ഷം കോടി രൂപയുടെ കുറവുണ്ടായിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
എന്തുകൊണ്ടാണ് നാം സംവിധാനത്തില്‍ നിന്നും അധികമുള്ള കറന്‍സി മാറ്റേണ്ടത് ? എന്തുകൊണ്ട് നാം നോട്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിയന്ത്രിക്കുന്നു? പണം അജ്ഞാതമാണെന്നത് പൊതുവായുള്ള അറിവാണ്. കറന്‍സി റദ്ദാക്കല്‍ നടപ്പാക്കുമ്പോള്‍ ഉാണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട ലക്ഷ്യം സമ്പദ്ഘടനയിലുള്ള പണത്തിന് സ്വത്വം ഉണ്ടാക്കുകയെന്നതായിരുന്നു. 15.28 ലക്ഷം കോടി രൂ പ ഔപചാരിക ബാങ്കിംഗ് വ്യവസ്ഥയില്‍ തിരിച്ചെത്തിയതോടെ സമ്പദ്ഘടനയിലെ മിക്കവാറും മുഴുവന്‍ പണത്തിനും ഇപ്പോള്‍ ഒരു മേല്‍വിലാസമുണ്ടായി. ഇപ്പോള്‍ അവയൊന്നും അജാതമല്ല. ഈ ഒഴുക്കില്‍ വിവിധ കണക്കുകളുടെ അടിസ്ഥാനത്തില്‍ സംശയകരമാ യ ഇടപാടുകള്‍ 1.6 ല ക്ഷം കോ ടി രൂപ മുതല്‍ 1.7 ല ക്ഷം കോടി രൂപ വരെ വരും. ഇനി നികുതി അധികാരികളും മറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമാണ് വന്‍തുകകള്‍ സംബന്ധിച്ച കണ ക്കു കള്‍ വിശകലനം ചെയ്ത് സംശയകരമായ ഇടപാടുകളെ ശക്തമായി അടിച്ചമര്‍ത്തേണ്ടത്.
ആ ദിശയിലേക്കുള്ള ചുവടുവയ്പ്പുകള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. 2016-17ല്‍ ബാങ്കുകള്‍ സമര്‍പ്പിച്ച സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച കണക്കുകള്‍ 2015-16ലെ 61,361 ല്‍ നിന്നും 3,61,214 ആയി ഉയര്‍ന്നു. സാമ്പത്തിക സ്ഥാപനങ്ങളില്‍ ഇതേകാലത്തുണ്ടാ വര്‍ദ്ധനവ് 40,333ല്‍ നിന്നും 94,836 ആണ്. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇടനിലക്കാരായ സ്ഥാപനങ്ങളുടേത് 4,579 ല്‍ നിന്നും 16,953ഉം ആയി. വിശാലമായ കണക്കുകളുടെ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ആദായനികുതിവകുപ്പ് 2016-17ല്‍ പിടിച്ചെടുത്തത് 2015-16ല്‍ പിടിച്ചെടുത്തതിന്റെ ഇരട്ടിയാണ്. വകുപ്പ് നടത്തിയ പരിശോധനയിലും കണ്ടുകെട്ടലിലുമായി 15,497 കോടി കണക്കില്‍പ്പെടാത്ത പണം അംഗീകരിച്ചു. ഇത് 2015-16 ല്‍ അംഗീകരിച്ചതിന്റെ 38% അധികമാണ്.
സര്‍വേകളിലൂടെയും മറ്റും 2016-17ല്‍ 13,716 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. ഇത് 2015-16ല്‍ പിടികൂടിയതിനെക്കാള്‍ 41% അധികവുമാണ്. കണക്കില്‍പ്പെടാത്ത പണം അംഗീകരിച്ചതും പിടിച്ചെടുത്തതും കൂട്ടിയാല്‍ അത് 29,213 കോടി വരും. അത് സംശയകരമായ നടന്ന ഇടപാടുകളുടെ 18% ത്തോളവും
വരും. 2017 ജനുവരി 31ന് തുടക്കം കുറിച്ച ” ഓപ്പറേഷന്‍ ക്ലീന്‍ മണി”യില്‍ ഇതിന്റെ ചലനാത്മകത വര്‍ദ്ധിക്കും. പണത്തിന്റെ അജ്ഞാതാവസ്ഥ ഇല്ലാതാക്കുന്ന തിനുള്ള നടപടികള്‍ മറ്റുപല നേട്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.
• വ്യക്തിഗത ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതിയായ
2017 ഓഗസ്റ്റ് 5ന് 56 ലക്ഷം പു തിയ നികുതി ദായകര്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 22 ലക്ഷം മാത്രമായിരുന്നു.
• കോര്‍പ്പറേറ്റുകളല്ലാത്ത നികുതിദായകര്‍ സ്വയം നിശ്ചയിച്ച് നല്‍കുന്ന നികുതിയില്‍ (റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ സ്വയം നല്‍കുന്ന നികുതി) ഏപ്രില്‍ ഒന്നു മുതല്‍
ഓഗസ്റ്റ് 5 വരെയുള്ള കണക്കെടുത്താല്‍ മുന്‍വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് 34.25%ത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.
നികുതി അടിത്തറ വര്‍ദ്ധിച്ചതും കണക്കില്‍പ്പെടാത്ത പണം ഔപചാരിക സമ്പദ്‌വ്യവസ്ഥയില്‍ മടക്കികൊണ്ടുവന്നതും മൂലം കോര്‍പ്പറേറ്റുകളല്ലാത്ത നികുതിദായകര്‍ നല്‍കുന്ന മുന്‍കൂര്‍ നികുതിയില്‍ ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് അഞ്ചുവരെ 42% വര്‍ദ്ധനയുണ്ടായിട്ടുണ്ട്.
കറന്‍സി റദ്ദാക്കല്‍ കാലത്ത് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ലഭിച്ച സൂചനയിലൂടെ 2.97 ലക്ഷം കടലാസ് കമ്പനികളെ തിരിച്ചറിയാന്‍ കഴിഞ്ഞു. നിയമപരമായ നോട്ടീസുകളും മറ്റും നല്‍കി ശരിയായ നടപടിക്രമങ്ങള്‍ സ്വീകരിച്ചു കൊണ്ട് ഇവയില്‍ 2.24 ല ക്ഷം കമ്പനികളെ കമ്പനി രജിസ്റ്റ്രാറുടെ രേഖകളില്‍ നിന്നും നീക്കം ചെയ്തു. നിര്‍ത്തലാക്കിയ ഇത്തരം കമ്പനികളുടെ ബാങ്ക് ഇടപാടുകള്‍ തടയുന്ന തിന് വേണ്ട തുടര്‍ നടപടികളും സ്വീകരിച്ചു. അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും ഈ കമ്പനികളിലെ ഡയറക്ടര്‍മാരെ മറ്റ് ഏതെങ്കിലും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത് തടയുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളുടെ പ്രാഥമിക പരിശോധനയില്‍ നിന്നും ചുവടെ കൊടുത്തിട്ടുള്ള ചില പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് :
• നിര്‍ത്തലാക്കപ്പെട്ട 2.97 ലക്ഷം കമ്പനികളില്‍ 28,088 കമ്പനികള്‍ തങ്ങളുടെ 49,910 ബാങ്ക് അക്കൗണ്ടുകളിലായി 2016 നവംബര്‍ 9 മുതല്‍ ഇവയുടെ അംഗീകാരം കമ്പനി ഡയറക്ടര്‍ റദ്ദാക്കുന്നത് വരെയുള്ള കാലയളവില്‍ 10,200 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്
• ഈ കമ്പനികളില്‍ പലതിനും 100 ലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒരു കമ്പനിക്ക് മാത്രം 2,134 അക്കൗണ്ടുകളോളം ഉണ്ട്. അതോടൊപ്പം 22,000 ലധികം ഗുണഭോക്താക്കള്‍ക്ക് 13,300 കോടിയില്‍ പരം കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇടനിലക്കാരായി നിന്ന 1150 കടലാസ് കമ്പനികള്‍ക്കെതിരെ ആദായ നികുതി വകുപ്പും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കറന്‍സി റദ്ദാക്കലിന് ശേഷം ഓഹരി വിപണികളില്‍ ബൃഹത്തായ നിരീക്ഷണ സംവിധാനങ്ങള്‍ സെബി ഏര്‍പ്പെടുത്തി. 800 ലധികം ഓഹരികളില്‍ ഈ നടപടികള്‍
എക്‌സ്‌ചേഞ്ചുകള്‍ അവതരിപ്പിച്ചിരുന്നു. നിഷ്‌ക്രിയവും സംശയകര വുമായ കമ്പനികള്‍ പലപ്പോഴും കൃത്രിമം ചെയ്യാന്‍ ശ്രമിക്കുന്നവരുടെ അഭയസ്ഥാനങ്ങളാകാറുണ്ട്.
ഇത്തരം സംശയകരമായ കമ്പനികള്‍ എക്‌സ്‌ചേഞ്ചിനെ തളര്‍ത്താതിരിക്കാനായി അത്തരത്തിലുള്ള 450 ലധികം കമ്പനികളെ പുറത്താക്കുകയും അവരുടെ പ്രമോട്ടര്‍മാരുടെ ഡീമാറ്റ് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ലിസ്റ്റ്‌ചെയ്തിട്ടുള്ള കമ്പനികളുടെ ഡയറക്ടര്‍മാരാകുന്നതിന് അവര്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പു തന്നെ പ്രാദേശിക എക്‌സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 800 കമ്പനികളെക്കുറിച്ച് ഒന്നും അറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവയെ മാഞ്ഞു പോയ കമ്പനികള്‍ എന്ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കറന്‍സി റദ്ദാക്കല്‍ ധന സമ്പാദനത്തിനായുള്ള മിച്ചംപിടിക്കലിന് ആക്കം കൂ ട്ടിയിട്ടുണ്ട്. ചരക്ക് സേവന നികുതി (ജി.എസ്.ടി) ഇതിന് സമാന്തരമായി നടപ്പാക്കിയതിലൂടെ അടുത്തകാലത്ത് സമ്പദ്ഘടന കൂടുതല്‍ ഔപചാരികതയിലേക്ക് മാറുന്നുമുണ്ട്. അത്തരത്തിലുള്ള മാറ്റത്തിന്റെ ചില അളവുകോലുകള്‍ ഇവിടെ ചൂണ്ടിക്കാട്ടാം.
• അധിക ധനസമ്പാദനത്തിന്റെയും പലിശനിരക്ക് കുറച്ചതിന്റെയും ഗുണഫലങ്ങള്‍ കോര്‍പ്പറേറ്റ് ബോണ്ട് വിപണി നല്ലതുപോലെ കൊയ്‌തെടുക്കുന്നുണ്ട് . 2016-17ല്‍ കോര്‍പ്പറേറ്റ് ബോണ്ട് വിതരണം ചെയ്തത് 1.78 ല ക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു.
തൊട്ട് മുന്‍ വര്‍ഷത്തെക്കാള്‍ 78,000 കോടി രൂപയുടെ വര്‍ദ്ധനയാണ് ഇത് കാണിക്കുന്നത്. മൂലധന വിപണിയില്‍ മറ്റ് സ്രോതസുകളിലൂടെ വിതരണം ചെയ്തതില്‍ 2016-17ലുണ്ടായ വര്‍ദ്ധന ഏകദേശം 2 ലക്ഷം കോടി രൂപയാണ്. 2015-16ല്‍ ഇത് ഒരു ലക്ഷം കോടി രൂപയായിരുന്നു.
• പ്രാഥമിക വിപണിയില്‍ പൊതു ഓഹരി വില്‍പ്പനയും അവകാശ ഓഹരി വില്‍പ്പനയും കുതിച്ചുയര്‍ന്നതിലൂടെ ഇത് കൂടുതല്‍ പ്രമാണീകരിക്കാന്‍ കഴിയും.
2015-16ല്‍ 24,054 കോടി രൂപയുടെ പൊതു ഓഹരികളുടെയും അവകാശ ഓഹരികളുടെയും 87 വില്‍പ്പന നടന്നു. എന്നാല്‍ 2017-18ലെ ആദ്യ ആറുമാസത്തിനുള്ളില്‍ തന്നെ 28,319 കോടി രൂപ ഉള്‍പ്പെടുന്ന 99 വില്‍പ്പനയാണ് നടന്നുകഴിഞ്ഞത്.
• മ്യൂച്ചല്‍ ഫണ്ടുകളിലേയ്ക്കുള്ള മൊത്തം വരവ് 2016-17ല്‍, 2015-16നെക്കാള്‍ 155 ശതമാനം വര്‍ദ്ധിച്ച്, 3.43 ലക്ഷം കോടി രൂപയിലെത്തി. 2016 നവംബര്‍ മുതല്‍ 2017
ജൂണ്‍ വരെ മ്യൂച്ചല്‍ഫണ്ടുകളിലേയ്ക്കുള്ള മൊത്തം വരുമാനം 1.7 ലക്ഷംകോടി രൂപയായി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അത് 9,160കോടി രൂപ മാത്രമായിരുന്നു.
• ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ സമാഹരിച്ച പ്രീമിയം 2016 നവംബറില്‍ ഇരട്ടിയായി. 2016 നവംബര്‍ മുതല്‍ 2017 ജനുവരി വരെ ഇവരുടെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അതേ കാലയളവിനെ അപേക്ഷിച്ച് 46 ശതമാനം വര്‍ദ്ധനയുണ്ടായി. 2017 വര്‍ഷാവസാനമായ സെപ്റ്റംബറില്‍ പ്രീമിയം ശേഖരണത്തില്‍ മുന്‍വര്‍ഷത്തെ അതേകാലയളവിനെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.
കറന്‍സി ഇടപാട് കുറഞ്ഞ സമ്പദ്ഘടനയിലേക്ക് മാറിയതിലൂടെ 2016-17ല്‍ ഇന്ത്യ ഡിജിറ്റല്‍ ഇടപാടുകളില്‍ കുതിച്ചുകയ റ്റം നടത്തി. അതിലെ ചില പ്രവണതകള്‍ ചൂണ്ടിക്കാട്ടാം:
• ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യഥാക്രമം 3.3 ല ക്ഷം കോടി വരുന്ന 110 കോടി ഇടപാടുകളും 3.3 ല ക്ഷം കോടി രൂപ വരുന്ന 240 കോടി ഇടപാടുകളും നടത്തി. 2015-16ല്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളുടെ മൂല്യം
യഥാക്രമം 1.6 ലക്ഷം കോടി രൂപയും 2.4 ലക്ഷം കോടി രൂപയുമായിരുന്നു.
• പ്രീ പെയ്ഡ് ഇന്‍സ്ട്രുമെന്റ്‌സ് (പി.പി.ഐകള്‍) വഴിയുള്ള ഇടപാ ടുകള്‍ 2015-16ലെ 48,800 കോടി രൂപയില്‍ നിന്നും 2016-17ല്‍ 83,800 കോടി രൂപയായി വര്‍ദ്ധിച്ചു. പി.പി.ഐകള്‍ വഴിയുള്ള മൊത്തം ഇടപാടുകള്‍ 75 കോടിയില്‍ നിന്നും 196 കോടിയായും ഉയര്‍ന്നു.
• 2016-17ല്‍ നാഷണല്‍ ഇല ക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍.ഇ.എഫ്.ടി) 120കോടി രൂപ വിലമതിക്കുന്ന 160 കോടി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തെ ഏകദേശം 83 ലക്ഷം കോടി രൂപയുടെ 130 കോടി ഇടപാടുകള്‍ എന്നതില്‍ നിന്നുള്ള കുതിച്ചു ചാട്ടമാണ്. സാമൂഹികസുരക്ഷാ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് ഇ.പി.എഫ് സംഭാവന, ഇ.എസ്.ഐ. സൗകര്യങ്ങള്‍ക്കുള്ള മാസവരി, ബാങ്കുകളിലൂ ടെ വേതനം എന്നിവയിലൂടെ ഇവ ലഭ്യമാക്കാനായി. തൊഴിലാളികള്‍ കൂടുതലായി ബാങ്കുകളില്‍ അക്കൗണ്ടുകകള്‍ തുടങ്ങിയത്, കൂടുതല്‍ പേര്‍ ഇ.പി.എഫിലും ഇ.എസ്.ഐ.യിലും അംഗങ്ങളായതുമെല്ലാം കറന്‍സി റ ദ്ദാക്കലിന്റെ ഗുണ ഫലങ്ങളാണ്.
കറന്‍സി റദ്ദാക്കലിന് ശേഷം ഒരു കോടിയിലധികം പേര്‍ ഇ.പി.എഫിലും ഇ.എസ്.ഐ.യിലും അംഗങ്ങളായി. ഇത് നിലവിലുള്ള ഗുണഭോക്താക്കളുടെ 30 ശതമാനത്തോളമാണ്. തങ്ങളുടെ വേതനം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനായി 50 ലക്ഷം തൊഴിലാളികള്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി. ഇതിനെ സഹായിക്കാനായി വേതന വിതരണ നിയമത്തില്‍ വേണ്ട മാറ്റങ്ങളും വരുത്തി.
ജമ്മു കാശ്മീരില്‍ കല്ലേറും പ്രതിഷേധവും പോലുള്ള സംഭവങ്ങളുടെയും നക്സല്‍ ബാധിത ജില്ലകളിലെ നക്‌സല്‍ പ്രവര്‍ത്തനങ്ങളുടെയും എണ്ണത്തിലുണ്ടായ കുറവ് കറന്‍സി റദ്ദാക്കലിന്റെ ഗുണ ഫലങ്ങളില്‍പ്പെടും. കുഴപ്പക്കാര്‍ക്ക് പണം ഇല്ലാത്ത അവസ്ഥയുണ്ടായി. അവര്‍ക്ക് വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ട് ലഭിക്കാനുള്ള സാഹചര്യവും ഇല്ലാതാക്കി.
2016-17ല്‍ 1000 രൂപയുടെ 1.43 ലക്ഷം കള്ളനോട്ടുകള്‍ പിടികൂടിയിരുന്നത് 2.56 ലക്ഷം എണ്ണമായി ഉയര്‍ന്നു. റിസര്‍വ് ബാങ്കിന്റെ കറന്‍സി പരിശോധന സംവിധാനത്തിന്റെ അടിസ്ഥാനത്തില്‍ 2015-16ല്‍ ഓരോ ദശലക്ഷം നോട്ടുകളും കൈകാര്യം ചെയ്യുമ്പോള്‍ അതില്‍ 500 രൂ പയുടെ 2.4 എണ്ണവും 1000ന്റെ 5.8 എണ്ണവും കള്ളനോട്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കറന്‍സി റദ്ദാക്കലിന് ശേഷം അത് യഥാക്രമം 5.5, 12.4 എണ്ണ മായി ഉയര്‍ന്നു. ഇത്തരത്തിലുളള കണ്ടെത്തലുകള്‍ ഇരട്ടിയാകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മൊത്തത്തിലുള്ള വിശകലനത്തില്‍ രാജ്യം കൂടുതല്‍ സംശുദ്ധവും, സുതാര്യവും സത്യസന്ധവുമായ ഒരു സാമ്പത്തിക ക്രമത്തിലേക്ക് നീങ്ങിയെന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല. ഇതിന്റെ ഗുണ ഫലങ്ങള്‍ ഇതു വരെ ചിലര്‍ക്ക് കാണാന്‍ കഴിഞ്ഞിരിക്കില്ല . തങ്ങള്‍ക്ക് ജീവിക്കാന്‍ സത്യസന്ധവും നീതിയുക്തവുമായ ഒരു സംവിധാനം
നല്‍കിയതിന് അടുത്ത തലമുറ 2016 നവംബറിന് ശേഷമുള്ള ദേശീയ സാമ്പത്തിക വികസനത്തെ വലിയ അഭിമാനത്തോടെ നോക്കി കാണും.
Post Your Comments