അഹമ്മദാബാദ്: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയം വീണ്ടും രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. “രാജ്യത്ത് സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയുമായി ജിഎസ്ടിയും നോട്ട് നിരോധനവും മാറിയെന്ന്” അദ്ദേഹം പറഞ്ഞു.
”ചെറുകിട ബിസിനസ് രംഗത്ത് പണം നിക്ഷേപിക്കാനുള്ള ഇന്ത്യക്കാരുടെ ആത്മവിശ്വാസം ജിഎസ്ടി നടപ്പാക്കുക വഴി കേന്ദ്രം ഇല്ലാതാക്കി. ജിഎസ്ടിയെ ചോദ്യം ചെയ്താല്‍ നികുതി വെട്ടിപ്പുകാരാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കറുത്ത ദിനമാണ് നവംബർ എട്ട്. 86 ശതമാനം കറന്‍സിയും പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ഇന്ത്യയിൽ അല്ലാതെ ലോകത്തില്‍ വേറൊരിടത്തും നടപ്പാക്കിയിട്ടില്ലെന്നും” മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബ്ലൂംബെർഗ്ക്വിന്റിനു നൽകിയ അഭിമുഖത്തിൽ നോട്ട് നിരോധനം ആനമണ്ടത്തരമായിരുന്നെന്ന് ചൂണ്ടിക്കാട്ടി മൻമോഹൻ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ചിരുന്നു.
Post Your Comments