ഡമാസ്കസ്: സിറിയയിലുണ്ടായ സ്ഫോടനത്തിൽ മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. സിറിയയിലെ ഡിയർ അൽസൂറിലാണ് സംഭവം. എൻടിവി, സ്വെസ്ദ ബ്രോഡ്കാസ്റ്റേഴ്സ് എന്നീ റഷ്യന്‍ മാധ്യമ സ്ഥാപനങ്ങളിലെ നാല് മാധ്യമപ്രവർത്തകർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഭീകരർ സ്ഥാപിച്ച റിമോട്ട് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. വെള്ളിയാഴ്ചയാണ് കിഴക്കൻ സിറിയയിലെ ഡെയിർ അൽസൂർ നഗരം ഐഎസ് നിയന്ത്രണത്തിൽ നിന്നു സിറിയൻ സൈന്യം മോചിപ്പിച്ചത്. യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറേക്കരയിലുള്ള ഈ നഗരത്തിന്റെ പകുതിഭാഗം മൂന്നുവർഷമായി ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. സഖ്യകക്ഷിസൈനികരുടെ സഹായത്തോടെ മോചിപ്പിച്ച ഡെയിർ അൽസൂർ നഗരത്തിൽ സിറിയൻ സൈനികർ പട്രോളിംഗ് നടത്തുകയും തെരുവുകളിൽനിന്നു കുഴിബോംബുകൾ നീക്കംചെയ്യുകയും ചെയ്തിരുന്നു.
Post Your Comments