Latest NewsKeralaNewsCrime

രാജീവ് വധക്കേസിൽ തെളിവെടുപ്പ് നടത്തുന്നു

തൃശൂർ : ചാലക്കുടി രാജീവ് വധക്കേസിൽ പ്രതിയായ അഭിഭാഷകൻ സി.പി ഉദയഭാനുവിനെ പാലക്കാട് മുതല മടയിലെ ഭൂമിയിൽ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തുന്നു.കൊല്ലപ്പെട്ട രാജീവ് ഇടനിലക്കാരനായിനിന്ന് വാങ്ങാൻ ഉദ്ദേശിച്ച ഭൂമിയാണ് മുതലമടയിലേത്.

കഴിഞ്ഞ ദിവസമാണ് അഡ്വക്കേറ്റ് സി.പി.ഉദയഭാനുവിനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.മൂന്നിടത്ത് ഭൂമി വാങ്ങാനാണ് ഉദയഭാനു രാജീവുമായി കരാറിലേര്‍പ്പെട്ടത്. ഈ ഭൂമികളില്‍ അഭിഭാഷകനുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്.ഭൂമി ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയപ്പോള്‍ കൊല്ലപ്പെട്ടെന്ന കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

shortlink

Related Articles

Post Your Comments

Related Articles


Back to top button