Latest NewsKeralaNews

കേരളത്തില്‍ ‘മുടിയ്ക്കും മാഫിയ’; അര്‍ബുദ രോഗികള്‍ക്കായുള്ള മുടി ഇവരുടെ പക്കലേയ്ക്ക്

 

കണ്ണൂര്‍: സംസ്ഥാനത്ത് മുടി മാഫിയ വേരുറപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അര്‍ബുദ രോഗികള്‍ക്കായി ദാനം ചെയ്യുന്ന മുടി എത്തുന്നത് മാഫിയാ സംഘങ്ങളുടെ പക്കലെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

സാധാരണ ഗതിയില്‍ ഒരു വ്യക്തിക്ക് തല മറയ്ക്കുവാന്‍ വേണ്ടത് 17 ഇഞ്ച് (43 സെന്റിമീറ്റര്‍) നീളമുള്ള മുടിയാണ്. എന്നാല്‍ പല മുടിദാന ക്യാമ്പുകളിലും ആറ് ഇഞ്ച് വരെയുള്ള മുടിയാണ് സ്വീകരിക്കുന്നത് എന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഇത് ഒരു നല്ല വിഗ്ഗിനുള്ള മുടിയില്ലെന്നും ഈ മുടിയൊക്കെ ഹെയര്‍ ഫിക്‌സിങ് മാഫിയ വാങ്ങുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കണ്ണൂരില്‍ നിന്നുള്ള സംഘമാണ് പരാതിയ്ക്ക് പിന്നില്‍. 6 ഇഞ്ച് മാത്രം വലിപ്പമുള്ള മുടി ഹെയര്‍ ഫിക്‌സിങ്ങിന് മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക എന്നാണ് വിവരം.

അര്‍ബുദരോഗികള്‍ക്കായുള്ള മുടി ദാനം ചെയ്യുന്നത് കൃത്യമായി ആവശ്യക്കാരിലേക്ക് എത്തുന്നില്ലെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. ഒരു ദേശീയ മാധ്യമമാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ആശുപത്രികളുമായി ബന്ധമുണ്ടെന്ന് പറഞ്ഞു നടത്തുന്ന പകുതി മുടിദാന ചടങ്ങുകളും അവര്‍ അറിയുന്നു പോലുമില്ലെന്നാണ് റിപ്പോര്‍ട്ടുള്ളത്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഇത്തരം തട്ടിപ്പ് വ്യാപകമായി നടക്കുന്നത്. പലവ്യക്തികളും ആശുപത്രികളില്‍ നേരിട്ടെത്തി മുടി മുറിച്ച് നല്‍കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കീമോത്തറാപ്പി നടത്തി മുടി നഷ്ടപ്പെടുന്ന രോഗികള്‍ക്കായി സ്‌നേഹകേശം പദ്ധതി പ്രകാരം ഇതേ സംഘം മുടി സ്വീകരിച്ചിരുന്നു. അംഗങ്ങള്‍ നേരിട്ട് ഇടപെട്ട് 50 തോളം രോഗികള്‍ക്കായി വിതരണം നടത്തിയെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button